Friday, May 3, 2024
spot_img

താലിബാന്റെ മയക്കുമരുന്ന് മാർക്കറ്റ് പാകിസ്ഥാൻ; ലക്‌ഷ്യം ഇന്ത്യ

താലിബാന്റെ മയക്കുമരുന്ന് മാർക്കറ്റ് പാകിസ്ഥാൻ; ലക്‌ഷ്യം ഇന്ത്യ | Taliban

സാമ്ബത്തിക പ്രതിസന്ധികള്‍ക്കിടയില്‍ അഫ്ഗാനും നട്ടം തിരിയുകയാണ്. തങ്ങളുടെ നാട്ടിലെ കര്‍ഷകര്‍ നിരവധി പേര്‍ കറുപ്പ് കൃഷിക്കാരാണ്. അവര്‍ക്ക് മറ്റൊരു കൃഷിയോ വരുമാനമോ നല്‍കാന്‍ നിലവില്‍ തങ്ങള്‍ക്കാവില്ല. ലോകരാജ്യങ്ങള്‍ ഒരു ബദല്‍ നിര്‍ദ്ദേശിച്ചാല്‍ കറുപ്പ് ഉല്‍പ്പാദനം നിര്‍ത്താനാകുമെന്നാണ് മുജാഹിദ് നല്‍കുന്ന വിശദീകരണം.

ആഗോളതലത്തില്‍ ഹെറോയിന്‍ വ്യാപിപ്പിക്കാനൊരുങ്ങി താലിബാന്‍ ഭരണകൂടം. കാബൂള്‍ പിടിച്ചശേഷം സാമ്ബത്തിക പ്രതിസന്ധി മറികടക്കാനാണ് ഹെറോയിന്‍ വിപണി ഉപയോഗിക്കുന്നത്. ആഗോളമാര്‍ക്കറ്റിലേക്ക് എത്തിക്കാനുള്ള നടപടികളില്‍ താലിബാന് എല്ലാ സഹായവും പാകിസ്താന്‍ നല്‍കുന്നുവെന്നാണ് അന്താരാഷ്‌ട്ര രഹസ്യാ ന്വേഷണ സംഘങ്ങള്‍ നല്‍കുന്ന വിവരം. മയക്കുമരുന്ന് ഭീകരതയാണ് ഇനി ലോകത്തെ കാത്തിരിക്കുന്നതെന്നും രഹസ്യാന്വേഷണ വിഭാഗം പറയുന്നു.

ലോകത്തിലെ തന്നെ ഏറ്റവുമധികം ഓപ്പിയം എന്ന കറുപ്പ് ഉല്‍പ്പാദിപ്പിക്കുന്ന രാജ്യമാണ് അഫ്ഗാനിസ്ഥാന്‍. എന്നാല്‍ വിദേശരാജ്യങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങളോടെ മാത്രം എത്തിപ്പെട്ടിരുന്ന ഇത്തരം മയക്കുമരുന്നുകള്‍ ഭീകരസംഘങ്ങള്‍ വഴി ഇനി കൂടുതലായി വ്യാപിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്.

ഒപ്പിയത്തിലൂടെ ഹെറോയിന്‍ സംസ്‌ക്കരിച്ചെടുക്കുന്ന ലാബുകളെല്ലാം പ്രവര്‍ത്തിക്കുന്നത് പാകിസ്താനിലാണ്. യൂറോപ്പിലേക്ക് ഹെറോയിന്‍ എത്തിക്കുന്നത് പാകിസ്താനാണെന്നും ഇത് ആഗോളഭീകരരുടെ പ്രധാനവരുമാനമായി മാറുകയാണെന്നും അമേരിക്കയുടെ ഭീകര വിരുദ്ധ സുരക്ഷാ മേധാവി ജോണ്‍ ഗോഡ്‌ഫ്രേ മുന്നറിയിപ്പു നല്‍കി.ഭരണത്തിലേറിയപ്പോള്‍ അഫ്ഗാനിസ്ഥാന്‍ ഇനി ഒരിക്കലും മയക്കുമരുന്ന് ഉല്‍പ്പാദിപ്പിക്കുന്ന രാജ്യമായിരിക്കില്ലെന്ന് വക്താവ് സയ്ബുള്ള മുജാഹിദ്ദ് പറഞ്ഞത് പാഴ്വാക്കായിരി ക്കുകയാണ്. കടുത്ത സാമ്ബത്തിക ബാദ്ധ്യത മറികടക്കാന്‍ മറ്റൊരുമാര്‍ഗ്ഗവുമില്ലെന്ന അവസ്ഥയിലാണ് താലിബാന്‍ മയക്കുമരുന്നിനെ ആശ്രയിക്കുന്നത്.

Related Articles

Latest Articles