Monday, April 29, 2024
spot_img

ലോകേഷ് കനകരാജ് ഇനി ബോളിവുഡിലേക്ക്: നായകനായി സല്‍മാന്‍ ഖാന്‍

വളരെ ചുരുങ്ങിയ സിനിമകള്‍ കൊണ്ട് തന്നെ തെന്നിന്ത്യന്‍ സിനിമയിലെ മികച്ച സംവിധായകന്‍ എന്ന പേര് ലോകേഷ് കനകരാജ് സ്വന്തമാക്കിയിട്ടുണ്ട്. ലോകേഷിന്റ സംവിധാനത്തിലൊരുങ്ങിയ വിക്രം തെന്നിന്ത്യന്‍ സിനിമയിലെ കളക്ഷന്‍ റെക്കോര്‍ഡുകളെല്ലാം മറികടന്നിരുന്നു. കമല്‍ ഹാസന്‍, ഫഹദ് ഫാസില്‍, വിജയ് സേതുപതി എന്നിവരായിരുന്നു ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്.

ഇപ്പോളിതാ, ലോകേഷ് ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. സല്‍മാന്‍ ഖാനാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ദേശീയ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്. തെലുങ്കിലെ പ്രമുഖ നിര്‍മ്മാതാക്കളായിരിക്കും ചിത്രം നിര്‍മ്മിക്കുക എന്നാണ് വിവരം. സിനിമയുടെ അവസാനഘട്ട ചര്‍ച്ചകള്‍ നടക്കുകയാണ്. ലോകേഷ് മറ്റു ചിത്രങ്ങളുടെ തിരക്കുകളിലാണെന്നും, അത് കഴിഞ്ഞാല്‍ ഉടന്‍ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നുമാണ് സൂചന.

വിജയ് നായകനാകുന്ന ദളപതി 67 ആണ് ലോകേഷിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന പുതിയ ചിത്രം. സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്നു കൊണ്ടിരിക്കുകയാണ്. ചിത്രീകരണം ഒക്ടോബറില്‍ ആരംഭിക്കുമെന്നാണ് വിവരം.

Related Articles

Latest Articles