Friday, January 2, 2026

സെല്‍ഫി എടുക്കുന്നതിനിടെ പുഴയിലേക്ക് വീണ് നവദമ്പതികളുൾപ്പെടെ മൂന്നുപേര്‍ മരിച്ചു

മുംബൈ: സെൽഫി എടുക്കുന്നതിനിടയിൽ പുഴയിലേക്ക് വീണ് മൂന്നുപേർ മരിച്ചു. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ കവാഡ് ഗ്രാമത്തിലാണ് നവദമ്പതികളുൾപ്പെടെ മൂന്നു പേര് മരണപ്പെട്ടത്.പരസ്പരം രക്ഷിക്കാനുള്ള ശ്രമത്തിനിടെ മൂവരും മുങ്ങിമരിക്കുകയായിരുന്നു.

മൂന്ന് വ്യത്യസ്ത അപകട മരണ റിപ്പോർട്ടുകൾ ഫയല് ചെയ്തിട്ടുണ്ടെന്ന് വാദ്വാനി പോലീസ് സ്റ്റേഷൻ അസിസ്റ്റന്ഡ് ഇന്സ്പെക്ടര് ആനന്ദ് കംഗുരെ പറഞ്ഞു. താഹ ഷെയ്ഖ് (20), ഭര്ത്താവ് സിദ്ദിഖ് പത്താന് ഷെയ്ഖ് (22), സുഹൃത്ത് ഷഹാബ് എന്നിവരാണ് മരിച്ചത്.

Related Articles

Latest Articles