Monday, September 28, 2026

‘നടൻ ദിലീപ് വന്നത് അതിഥിയായി’; സെൽഫി എടുത്തതിൽ ഖേദമില്ലെന്നും ജെബി മേത്തർ

കൊച്ചി: നടൻ ദിലീപിനൊപ്പം സെൽഫിയെടുത്തതിൽ തനിക്ക് ഖേദമില്ലെന്ന് അറിയിച്ച് കോൺഗ്രസ് രാജ്യസഭാ സ്ഥാനാർഥി ജെബി മേത്തർ. മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷയും ആലുവ നഗരസഭാംഗവുമാണ് ജെബി. അൻവർ സാദത്ത് എംഎൽഎക്ക് ഒപ്പം വോട്ടർമാരെ കാണാനെത്തിയപ്പോഴാണ് ജെബിയുടെ പ്രതികരണം.

ദിലീപ് നഗരസഭാ കമ്മിറ്റി ക്ഷണിച്ച പരിപാടിക്ക് എത്തിയപ്പോഴാണ് താൻ ഉൾപ്പെടെ ഒരുപാടുപേർ സെൽഫി എടുത്തതെന്ന് ജെബി പറഞ്ഞു. തന്റെ സ്ഥാനാൻഥിത്വത്തിന് എതിരായ വിമർശനങ്ങൾ ഉൾക്കൊള്ളുന്നുവെന്നും കോൺഗ്രസിൽ ആർക്കും ആരെയും വിമർശിക്കാമെന്നും ജെബി മേത്തർ കൂട്ടിച്ചേർത്തു.

Related Articles

Latest Articles