Mukesh Ambani
ഇന്ത്യയിലെയും ഏഷ്യയിലെയും തന്നെ ഏറ്റവും വലിയ സമ്പന്നനും റിലയൻസ് ഇൻഡസ്ട്രീസ് ചെയര്മാനുമായ മുകേഷ് അംബാനി 100 ബില്ല്യൺ ഡോളര് ക്ലബ്ബിലേക്ക്. ബ്ലൂംബെര്ഗ് ശതകോടീശ്വര പട്ടിക പ്രകാരം 9,290 കോടി ഡോളറാണ് അദ്ദേഹത്തിൻെറ ആസ്തി. റിലയൻസ് ഇൻഡസ്ട്രീസ് ഓഹരി മൂല്യം ഉയര്ന്നതാണ് ആസ്തി കുതിക്കാൻ കാരണമെന്നാണ് റിപ്പോർട്ട്. ഇതോടെ 10,000 കോടി ഡോളര് ആസ്തിയുള്ള ലോകത്തെ അതി സമ്പന്നരുടെ നിരയിലേക്കാണ് അംബാനിയും ഉയരുന്നത്. ഗ്രീൻ ഹൈഡ്രജൻ കൂടുതലായി ഉത്പാദിപ്പിക്കാൻ ഉള്ള കമ്പനിയുടെ നീക്കമാണ് ഓഹരി വില ഉയര്ത്തിയത്.
അതേസമയം ലോകത്തെ അതിസമ്പന്നരായ ശതകോടീശ്വരൻമാര്ക്കൊപ്പം മുൻനിരയിൽ തന്നെയുണ്ട് മുകേഷ് അംബാനി. ബ്ലൂംബെർഗിന്റെ ഇത്തവണത്തെ ശതകോടീശ്വര പട്ടികയിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ 25 സമ്പന്ന കുടുംബങ്ങളുടെ പട്ടികയിൽ 238.2 ബില്യൺ ഡോളർ സമ്പത്തുള്ള വാൾമാർട്ടിന്റെ വാൾട്ടൺ കുടുംബമാണ് ഒന്നാമതെത്തിയത്. ഇതിൽ 93.7 ബില്യൺ ഡോളറുമായി ഭാരതത്തിന്റെ അഭിമാനമായി മുകേഷ് അംബാനിയുടെ കുടുംബം ആറാം സ്ഥാനത്താണ്.
ടെലികമ്മ്യൂണിക്കേഷൻ രംഗത്തെ “ജിയോ” എന്ന വിപ്ലവം
ജിയോയിലൂടെ ടെലികമ്മ്യൂണിക്കേഷൻ രംഗത്ത് വിപ്ലവം സൃഷ്ടിച്ച മുകേഷ് അംബാനി ഫെയ്സ്ബുക്ക് ഉൾപ്പെടെയുള്ള നിക്ഷേപകരുടെ പിന്തുണയോടെ ഈ മേഖല വിപുലീകരിക്കുകയാണ്. ജിയോയുടെ ഫീച്ചര് സ്മാര്ട്ട്ഫോണുകൾ ഉടൻ വിപണിയിൽ എത്തും. ഒപ്പം തന്നെ ഓക്സിജൻ, ഹൈഡ്രജൻ ഉത്പാദന രംഗത്തും കമ്പനി കരുത്ത് തെളിയിക്കും.റിലയൻസിന്റെ എണ്ണ ശുദ്ധീകരണ ബിസിനസ് ഓഹരികൾ സ്വന്തമാക്കാൻ സൗദി അരാംകോ എത്തുന്നതോടെ വീണ്ടും ഓഹരി മൂല്യം ഉയര്ന്നേക്കാം. 25,00 കോടി ഡോളർ വരെ വിലമതിക്കുന്ന ഇടപാടുകൾ നടന്നേക്കാമെന്നാണ് സൂചന.
റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര് നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…
ബെര്ലിന് : ജര്മനിയിലെ ബോസും നഗരത്തിലെ റസിഡന്ഷ്യല് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില് 2 മലയാളികള് ഉള്പ്പെടെ മൂന്ന് ഇന്ത്യക്കാര് കൊല്ലപ്പെട്ടു. അഞ്ച്…
റിയാദ്: റിയാദില് നഴ്സായി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തില് വെച്ച് കാണാതായ സംഭവത്തില് നിര്ണ്ണായക വഴിതിരിവ്. അവധിക്ക്…
ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരുടെ പ്രധാന പ്രസാദമായ ശബരിമലയിലെ അരവണ നിർമ്മാണം ഔദ്യോഗികമായി ആരംഭിച്ചു. അരവണ നിർമ്മാണ പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി…
തെരുവുകളില് ഉയരുന്ന പ്രതിഷേധങ്ങള്ക്കും ദില്ലിയിലെ അരാജകത്വ സമരങ്ങള്ക്കും പിന്നില് പ്രവര്ത്തിക്കുന്ന യഥാര്ത്ഥ മാസ്റ്റര്മൈന്ഡുകള് ആര്? 'ഈ രാജ്യത്ത് ഒന്നും ശരിയല്ല'…
ന്യൂഡല്ഹി: 590 ദിവസങ്ങള്ക്ക് ശേഷം നീല ഡ്രം കൊലക്കേസില് മീററ്റ് കോടതി വിധി പ്രഖ്യാപിച്ചു. മര്ച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ്…