ഏഷ്യയിലെ ഏറ്റവും വല്യ ധനികനും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനുമായ മുകേഷ് അംബാനി തന്റെ മാധ്യമ സംഭരംഭങ്ങൾ എല്ലാം ഒഴിവാക്കുന്നു എന്ന് റിപ്പോർട്ട് , റിലയൻസിന്റെ നിയന്ത്രണത്തിലുള്ള ന്യൂസ് 18 ടെലിവിഷൻ നെറ്റ് വർക്കാണ് ഇപ്പോൾ അംബാനി വിൽക്കാൻ ഒരുങ്ങുന്നത്,അതിന്റെ പ്രാരംഭ ചർച്ചകൾ ആഗോള ടെലിവിഷൻ ഭീമന്മാരായ ടൈംസ് ഗ്രൂപ്പുമായും , സോണി എന്റർടൈൻമെന്സുമായും നടന്നു കഴിഞ്ഞതായി ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.ന്യൂസ് 18 ന്റെ വാർത്താ ചാനൽ വിഭാഗം ടൈംസ് ഗ്രൂപ്പിനും , വിനോദ വിഭാഗം സോണി ഗ്രൂപ്പിനും വിൽക്കുവാനുമാണ് റിലയൻസിന്റെ തീരുമാനം , കഴിഞ്ഞ സാമ്പത്തിക വര്ഷം ന്യൂസ് 18 നെറ്റ് വർക്കിന് 178 കോടിരൂപയുടെ ഭീമമായ നഷ്ട്ടം സംഭവിച്ചിരുന്നു ,അതാണ് ഇത്തരം ഒരു കടുത്ത തീരുമാനത്തിലേക്ക് മുകേഷ് അംബാനി എത്തിയെതെന്നാണ് റിപ്പോർട്ട് .

