Saturday, September 26, 2026

പരാതിപറയാൻ വിളിച്ച കുട്ടിയോട് മുകേഷ് എംഎൽഎയുടെ തറ സംഭാഷണം പുറത്ത്… | MUKESH MLA CALLING

കൊല്ലം: പരാതി പറയാനായി വിളിച്ച പത്താംക്ലാസ് വിദ്യാര്‍ത്ഥിയോട് കയർത്ത് നടൻ മുകേഷ് എം എൽ എ. പരാതി പോലും കേള്‍ക്കാതെയാണ് മുകേഷ് വിദ്യാർത്ഥിയോട് കയർത്തത്. അത്യാവശ്യമായി ഒരു പരാതി പറയാനുണ്ടെന്നു പറഞ്ഞ വിദ്യാര്‍ത്ഥിയോട് വളരെ മോശമായാണ് എംഎല്‍എ സംസാരിച്ചത്. മുകേഷിന്റെ ഫോണ്‍ സംഭാഷണം ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയും നിരവധി പേര്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിട്ടുമുണ്ട്.

താന്‍ അത്യാവശ്യ മീറ്റിങ്ങിലായിരുന്നെന്നും ആറിലധികം തവണ ഫോണ്‍ വിളിച്ചത് എന്തിനായിരുന്നുവെന്ന് ചോദിച്ചുകൊണ്ടാണ് ആദ്യം മുകേഷ് വിദ്യാര്‍ത്ഥിയോട് ചൂടായത്. പിന്നീട് താന്‍ കൂട്ടുകാരന്‍ നമ്പർ തന്നിട്ടാണ് വിളിച്ചതെന്നും പാലക്കാട് നിന്നാണ് ഫോണ്‍ എന്ന് അറിയിച്ചപ്പോള്‍ പാലക്കാട് എംഎല്‍എ എന്നൊരാള്‍ ജീവനോടെ ഇരിക്കുമ്പോഴാണോ വേറെ ജില്ലയിലെ എംഎല്‍എയെ വിളിക്കുന്നത്. സ്വന്തം എംഎല്‍എയുടെ നമ്പർ തരാതെ മറ്റൊരു ജില്ലയിലെ എംഎല്‍എയുടെ നമ്പർ തന്ന കൂട്ടുകാരന്റെ ചെവിക്കുറ്റി നോക്കി അടിക്കണം.

Related Articles

Latest Articles