Thursday, May 2, 2024
spot_img

പോസ്റ്റൽ വോട്ടു ചെയ്യുന്ന പൊലീസുകാരുടെ വിവരം ശേഖരിക്കാനുള്ള ഉത്തരവ് ; ഡിജിപിക്കെതിരെ മുല്ലപ്പള്ളി രാമചന്ദ്രന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

തിരുവനന്തപുരം: പോസ്റ്റൽ വോട്ടു ചെയ്യുന്ന പൊലീസുകാരുടെ വിവരം ശേഖരിക്കാനുള്ള ഉത്തരവ് പുറത്തിറക്കിയതില്‍ ഡിജിപിക്കെതിരെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത്. ഉത്തരവ് ദുരൂഹമെന്ന് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് മുല്ലപ്പള്ളി പരാതി നല്‍കി. ഉത്തരവ് [പിൻവലിക്കണമെന്ന് പരാതിയിൽ മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

ഉന്നത ഉദ്യോഗസ്ഥരെ ഉപയോഗിച്ച് പോസ്റ്റൽ വോട്ടു ചെയ്യുന്ന പൊലീസുകാരെ സ്വാധീനിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് മുല്ലപ്പളളി രാമചന്ദ്രൻ ആരോപിച്ചു. രണ്ട് ദിവസം മുമ്പാണ് ഡിജിപി പോസ്റ്റല്‍ വോട്ട് ചെയ്യുന്ന പൊലീസുകാരുടെ വിവരങ്ങള്‍ ശേഖരിക്കാനുളള ഉത്തരവ് പുറത്തിറക്കിയത്. ഇത് സംബന്ധിച്ച് എല്ലാ ജില്ലാ എസ്‍പിമാര്‍ക്കും സന്ദേശം അയച്ചിരുന്നു. എന്നാല്‍ വിവരണങ്ങൾ ശേഖരിക്കുന്നത് ഇടത് അനുകൂല അസോസിയേഷന് നൽകാനാണെന്ന് മുല്ലപ്പള്ളി ആരോപിച്ചു. ഇതുവഴി പൊലീസ് വോട്ട് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് നേരത്തേ തന്നെ ആരോപണമുയര്‍ന്നിരുന്നു.

Related Articles

Latest Articles