Saturday, September 19, 2026

പെരുമാറ്റ ചട്ടം ലംഘിച്ചെന്ന് പരാതി; രാജ് മോഹന്‍ ഉണ്ണിത്താന്‍ ഇന്ന് വിശദീകരണം നല്‍കും

കാസര്‍ഗോഡ്: പെരുമാറ്റ ചട്ടം ലംഘിച്ചെന്ന പരാതിയില്‍ കാസര്‍ഗോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ് മോഹന്‍ ഉണ്ണിത്താന്‍ ഇന്ന് വിശദീകരണം നല്‍കും. വരണാധികാരി കൂടിയായ കാസര്‍ഗോഡ് ജില്ലാ കളക്ടര്‍ക്കാണ് വിശദീകരണം നല്‍കുക. പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തിയ നോഡല്‍ ഓഫീസറും മീഡിയ സ്‌ക്രീനിംഗ് കമ്മിറ്റിയും ഉണ്ണിത്താന്‍ ചട്ടം ലംഘിച്ചെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

അതേസമയം ചട്ടം ലംഘിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ നടപടിയേയും നിലപാടിനേയും വിമര്‍ശിക്കുക മാത്രമാണ് ചെയ്‌തെന്നുമാണ് ഉണ്ണിത്താന്റെ നിലപാട്. പയ്യന്നൂരില്‍ കഴിഞ്ഞ ഞായറാഴ്ച നടത്തിയ പ്രചാരണത്തില്‍ ശബരിമല വിഷയം ഉന്നയിച്ച്‌ ഉണ്ണിത്താന്‍ വോട്ട് ചോദിച്ചെന്ന് കാണിച്ച്‌ എല്‍ഡിഎഫ് കാസര്‍ഗോഡ് പാര്‍ലമെന്റ് മണ്ഡലം സെക്രട്ടറി ടി.വി. രാജേഷ് എംഎല്‍എയാണ് പരാതി നല്‍കിയത്.

Related Articles

Latest Articles