Sunday, December 21, 2025

മുല്ലപ്പെരിയാര്‍ ഡാമിന്റെ മൂന്ന് ഷട്ടറുകള്‍കൂടി ഉയർത്തി; ആറ് ഷട്ടറുകള്‍ വഴി 2974 ഘനയടി വെള്ളം ഒഴുക്കും; അതീവ ജാഗ്രതയിൽ ജില്ല

ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമിലെ തുറന്നുവച്ചിരിക്കുന്ന ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. മൂന്ന് ഷട്ടറുകളും 70 സെ.മീ വീതമാണ് ഉയര്‍ത്തിയത്. ഇതോടെ ആകെ തുറക്കുന്ന ഷട്ടറുകളുടെ എണ്ണം ആറാകും. ഇന്ന് മൂന്നു ഷട്ടറുകള്‍ കൂടി തുറന്ന് 1299 ഘനയടി ജലം അധികമായി സ്പില്‍വേയിലൂടെ ഒഴുക്കിവിടാനാണ് തമിഴ്‌നാടിന്റെ തീരുമാനം. ഇതോടെ ആറ് ഷട്ടറുകള്‍ഴി 2974 ഘനയടി വെള്ളം പുറത്തേക്ക് ഒഴുകും.

പെരിയാറിന്‍റെ തീരത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇടുക്കി ഡാമിന്‍റെ ഷട്ടറുകള്‍ തുറക്കേണ്ടിവരില്ലെന്ന് ഡാം അധികൃതരും വ്യക്തമാക്കി. പെരിയാര്‍ നദിയുടെ കരകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ആവശ്യമായ മുന്‍കരുതല്‍ സ്വീകരിച്ചിട്ടുള്ളതിനാല്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഇടുക്കി ജില്ലാ കലക്ടര്‍ അറിയിച്ചു.

Related Articles

Latest Articles