Saturday, January 3, 2026

തണുപ്പിൽ വിറങ്ങലിച്ച് നഗരം: 10 വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ താപനിലയിൽ നഗരം

മുംബൈ: 13.2 ഡിഗ്രി സെല്‍ഷ്യസിലെത്തിയതോടെ ഈ വര്‍ഷത്തെ ഏറ്റവും കൂടിയ തണുപ്പു ദിനങ്ങളിലൂടെയാണ് മുംബൈ (Mumbai) നഗരം കടന്നു പോകുന്നത്. വെയിൽ തെളിഞ്ഞാലും തണുപ്പ് കുറയുന്നില്ല. ഇന്നലെ കുറഞ്ഞ താപനില 14 ഡിഗ്രി വരെ എത്തി. ഞായറാഴ്ച കുറഞ്ഞ താപനില 15 ഡിഗ്രി രേഖപ്പെടുത്തിയിരുന്നു.

കൂടിയത് 23.8 ഡിഗ്രിയും. ജനുവരി അവസാനത്തോടെ ശരാശരി കുറഞ്ഞ താപനില 21 ഡിഗ്രിയും കൂടിയ താപനില 30 ഡിഗ്രിക്കുമുകളിലുമാണ്‌ പോയ വര്‍ഷങ്ങളില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ 20 ഡിഗ്രിക്കു മുകളിലായിരുന്ന താപനില പെട്ടെന്നാണ് 15 ഡിഗ്രിയിലേക്ക് താഴ്ന്നത്. ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും ഏറ്റവും തണുപ്പുള്ള ജനുവരി മാസമാണ് നഗരത്തിൽ ഇപ്പോൾ. ശനിയാഴ്ച രാവിലെയും വൈകിട്ടും നഗരത്തിന്റെ പല ഭാഗങ്ങളിലും മഴ ലഭിച്ചിരുന്നു. ഇത് താപനില കുറയാൻ കാരണമായി.

അതേസമയം എയർ ക്വാളിറ്റി വെതർ ഫോർകാസ്റ്റിംഗ് ആൻഡ് റിസർച്ച് സിസ്റ്റം അനുസരിച്ച്, ദില്ലിയിലെ വായുനിലവാരം 249ൽ രേഖപ്പെടുത്തിയതിനേക്കാൾ മോശമായ വായുനിലവാരമായ 350-ൽ എത്തിയതോടെ മുംബൈ ചൊവ്വാഴ്ച ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും മോശം വായുവിന്റെ ഗുണനിലവാരമാണ് അനുഭവപ്പെട്ടത്‌.

Related Articles

Latest Articles