Sunday, May 19, 2024
spot_img

മുംബൈ ഭീകരാക്രമണം:അമേരിക്ക നൽകിയത് പോലെ ഇന്ത്യ തിരിച്ചടിക്കാത്തത് കോൺഗ്രസിന്റെ പിടിപ്പുകേട്; യുപിഎ സര്‍ക്കാരിന്റെ പ്രതികരണം ദുര്‍ബലമെന്ന് കുറ്റപ്പെടുത്തി മനീഷ് തിവാരി

ദില്ലി: മുംബൈ ഭീകരാക്രമണത്തോടുള്ള ഒന്നാമത്തെ യുപിഎ സര്‍ക്കാരിന്റെ പ്രതികരണം വേണ്ട വിധത്തിലായില്ലെന്ന് കുറ്റപ്പെടുത്തി മനീഷ് തിവാരിയുടെ പുസ്തകം. രാജ്യസുരക്ഷയില്‍ കോണ്‍ഗ്രസ്സ് ഭരണകൂടം എന്നും അലംഭാവം കാണിച്ചിരുന്നുവെന്ന തുറന്നുപറച്ചിലുമായാണ് മുന്‍ കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി രംഗത്ത് വന്നിരിക്കുന്നത്.

ഡിസംബര്‍ 2ാം തിയ്യതി പ്രകാശനം നടക്കാനിരിക്കുന്ന പുസ്തകത്തിലാണ് സ്വന്തം സര്‍ക്കാരിന്റെ മുന്‍കാല പ്രവൃത്തിയെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള പരാമര്‍ശമുള്ളത്. മുംബൈ ആക്രമണത്തിന്റെ വാര്‍ഷികം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളിലാണ് പുസ്തകം പുറത്തുവരുന്നത്.

‘നൂറു കണക്കിന് നിരപരാധികളെ നിഷ്ഠുരമായി കൊന്നൊടുക്കുന്നതില്‍ യാതൊരു സഹതാപവുമില്ലാത്ത ഒരു ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം സംയമനം ശക്തിയുടെ ലക്ഷണമല്ല അത് ബലഹീനതയുടെ പ്രതീകമായി കണക്കാക്കപ്പെടും. പ്രവൃത്തികള്‍ വാക്കുകളേക്കാള്‍ ഉച്ചത്തില്‍ സംസാരിക്കേണ്ട ചില സമയമുണ്ട്. അപ്പോള്‍ എടുക്കുന്ന നടപടികള്‍ക്ക് നൂറ് വാക്കുകളേക്കാള്‍ ശക്തിയുണ്ടാകും. 26./11 സംഭവത്തെ 9/11 ല്‍ അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ സംഭവത്തേക്കാളും ഒട്ടും കുറച്ചുകാണരുതായിരുന്നു. അവര്‍ചെയ്തതുപോലെ ശക്തമായ തിരിച്ചടിയായിരുന്നു നല്‍കേണ്ടി യിരുന്നതെന്നും മനീഷ് ചൂണ്ടിക്കാട്ടുന്നു

ഭീകരരെ അതിധീരമായ നേരിട്ട സൈന്യത്തോടും മുംബൈ പോലീസിനോടും കോണ്‍ഗ്രസ്സ് നന്ദി കാണിച്ചില്ലെന്നാണ് തുറന്നുപറച്ചില്‍. പാകിസ്താനെതിരെ അന്താരാഷ്‌ട്രതലത്തില്‍ ശക്തമായ ഒരു നീക്കവും നടത്തിയില്ലെന്നും മനീഷ് പുസ്തകത്തിലൂടെ വിശദീകരിക്കുന്നു. പുസ്തകം ഇറങ്ങുംമുന്നേ പുറത്തുവന്ന വിവരങ്ങള്‍ വലിയ ചര്‍ച്ചയാവുകയാണ്.

കഴിഞ്ഞ 20 വര്‍ഷം ഇന്ത്യയിലുണ്ടായ വിവിധ സംഭവവികാസങ്ങളെ പുസ്തകത്തിലൂടെ മനീഷ് വിശദീകരിക്കുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസ്സ് ഭരിച്ച കാലഘട്ടത്തിലെ എല്ലാ കെടുകാര്യ സ്ഥതയും മനീഷ് തുറന്നുകാട്ടുന്നത് സോണിയക്കും രാഹുലിനും പ്രിയങ്കയ്‌ക്കും വാദ്രയ്‌ക്കും ഒരു പോലെ കനത്ത പ്രഹരമാകുമെന്നാണ് സൂചന. തന്റെ നാലാമത്തെ പുസ്തകത്തെ ജനങ്ങള്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്നാണ് മനീഷ് പറയുന്നത്.

മുംബൈയിലെ എട്ട് ഇടങ്ങളില്‍ സായുധാക്രമണം നടന്നത്. ലഷ്‌ക്കര്‍ ഇ ത്വയ്ബയാണ് ആക്രമണത്തിനു പിന്നിലെന്ന് പിന്നീട് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി. പാകിസ്താന് ആക്രമണത്തില്‍ നേരിട്ട് പങ്കുണ്ടെന്നും ഇന്ത്യ കുറ്റപ്പെടുത്തി. ആക്രമണത്തില്‍ 175 പേര്‍ കൊല്ലപ്പെട്ടു. 300ഓളം പേര്‍ക്ക് പരിക്കേറ്റു.

ട്വീറ്റിലൂടെയാണ് അദ്ദേഹം പുതിയ പുസ്തകം പുറത്തുവരുന്ന വിവരം പങ്കുവച്ചത്. 10 ഫ്‌ലാഷ് പോയിന്റ്‌സ്, 20 ഇയേഴ്‌സ്, നാഷണല്‍ സെക്യൂരിറ്റി സിറ്റ്വേഷന്‍ ദാറ്റ് ഇംപാക്റ്റഡ് ഇന്ത്യ എന്ന പേരിലുള്ള പുസ്തകത്തിലാണ് പരാമര്‍ശമുള്ളത്. റൂപ ബുക്‌സ് ആണ് പ്രസാധകര്‍. നേരത്തെ സര്‍മാന്‍ ഖുര്‍ഷിദിന്റെ പുസ്തകവും വിവാദമായിരുന്നു. മനീഷ് തിവാരി അനന്തപൂര്‍ സാബിഹ് മണ്ഡലത്തില്‍ നിന്നുള്ള ലോക്‌സഭാ അംഗവും വാര്‍ത്താ വിതരണ മന്ത്രാലയം വകുപ്പില്‍ മന്ത്രിയുമായിരുന്നു.

Related Articles

Latest Articles