Tuesday, May 14, 2024
spot_img

മുംബൈ ധിരുഭായ് അംബാനി സ്‌കൂളിൽ അജ്ഞാതന്റെ ബോംബ് ഭീഷണി സന്ദേശം;പ്രതിക്കായി തെരച്ചിൽ ആരംഭിച്ചു

മുംബൈ : ധിരുഭായ് അംബാനി സ്‌കൂളിൽ അജ്ഞാതന്റെ ബോംബ് ഭിഷണി.സ്‌കൂളിലെ ലാൻഡ് ഫോണിലേക്കാണ് ടൈം ബോബ് വച്ചിട്ടുണ്ടെന്നുള്ള വ്യാജ സന്ദേശമെത്തിയത്. പിന്നാലെ ഫോൺകോൾ കട്ടാക്കുകയായിരുന്നു.

സ്‌കൂൾ അധികൃതർ ഉടൻ പോലീസിനെ വിവരമറിയിക്കുകയും തുടർന്ന് പോലീസ് സ്‌കൂളിലെത്തി അന്വേഷണം നടത്തുകയും ചെയ്തു. സ്‌കൂൾ അധികൃതരുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഫോൺ വിളിച്ചയാളെ കണ്ടെത്തിയിട്ടുണ്ടെന്നും പ്രതിക്കായുള്ള തെരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

Related Articles

Latest Articles