Saturday, September 19, 2026

സാംസംഗ് സർവീസ് സെന്ററിൽ വൻ തീപിടിത്തം, കനത്ത നാശനഷ്ടം

മുംബൈ: സാംസങ് സര്‍വീസ് സെന്ററില്‍ വന്‍ തീപിടുത്തം .മുംബൈ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ കഞ്ജുമാര്‍ഗിലെ സര്‍വീസ് സെന്ററിലാണ് തിങ്കളാഴ്ച രാത്രി തീപിടുത്തമുണ്ടായത്. നാശനഷ്ടങ്ങളെക്കുറിച്ചോ തീ പിടിക്കാനുള്ള കാരണമോ ഇതുവരെ വ്യക്തമായിട്ടില്ല.

സർവീസ് സെന്റർ അടച്ചിട്ടതിനാൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെ. സ്ഥാപനത്തിനോടടുത്തുള്ള പ്രദേശവാസികളെയെല്ലാം ഒഴിപ്പിച്ചതായി പൊലീസ് അറിയിച്ചു. എട്ട് ഫയർ എൻജിനുകളും നാല് വാട്ടർ ടാങ്കറുകളുമുപയോഗിച്ചാണ് തീ അണച്ചത്.

Related Articles

Latest Articles