cricket

ചെപ്പോക്കിൽ വിജയമില്ലാതെ മുംബൈ ;ചെന്നൈയുടെ വിജയം 6 വിക്കറ്റിന്

ചെന്നൈ : ചെപ്പോക്കിലെ സ്വന്തം കാണികൾക്കു മുന്നിൽ മുംബൈ ഇന്ത്യൻസിനെ 6 വിക്കറ്റിന് വീഴ്ത്തി ചെന്നൈ സൂപ്പർ കിങ്സ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഉയർത്തിയ 140 റൺസ് വിജയലക്ഷ്യം 17.4 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് ചെന്നൈ അടിച്ചെടുത്തത്. ഈ സീസണിൽ ആദ്യം ഏറ്റുമുട്ടിയപ്പോഴും വിജയിക്കാൻ മുംബൈക്ക് സാധിച്ചിരുന്നില്ല. ഏഴു വിക്കറ്റിനായിരുന്നു മുംബൈയുടെ അന്നത്തെ തോൽവി.

ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ചെന്നൈയ്ക്ക് ഓപ്പണർ ഋതുരാജ് ഗെയ്‌ക്‌വാദ് (16 പന്തിൽ 30), ഡെവൺ കോൺവേ (42 പന്തിൽ 44) എന്നിവർ ചേർന്നു മികച്ച തുടക്കമാണ് നൽകിയത്. പവർപ്ലേ ഓവറിനുള്ളിൽ ഋതുരാജ് പുറത്തായെങ്കിലും ഒന്നാം വിക്കറ്റിൽ അപ്പോഴേക്കും 46 റൺസ് സ്‌കോർ ബോർഡിൽ എത്തിയിരുന്നു. അഞ്ചാം ഓവറിൽ പീയൂഷ് ചൗളയാണ് ഋതുരാജിനെ പുറത്താക്കിയത്.

പിന്നീട് ക്രീസിലെത്തിയ അജിൻക്യ രഹാനെ 17 പന്തിൽ ഒരു സിക്സും ഒരു ഫോറും സഹിതം 21 റൺസെടുത്ത് പുറത്തായി.താരത്തെ ഒൻപതാം ഓവറിൽ പീയൂഷ് ചൗള തന്നെയാണ് മടക്കിയത്.

ഇംപാക്ട് പ്ലെയർ അമ്പാട്ടി റായിഡു (11 പന്തിൽ 12)വിന് കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചില്ല. തുടർന്ന് അഞ്ചാമനായി ക്രീസിലെത്തിയ ശിവം ദുബെ (18 പന്തിൽ 26*) യുടെ കരുത്തിലാണ് ചെന്നൈ വിജയത്തിലേക്ക് വേഗം കുതിച്ചത്. മൂന്നു സിക്സറുകളാണ് ദുബെപായിച്ചത് . 17–ാം ഓവറിൽ കോൺവേ പുറത്തായപ്പോൾ ക്രീസിലെത്തിയ ക്യാപ്റ്റൻ എം.എസ് ധോണിയാണ് (3 പന്തിൽ 2) ചെന്നൈയ്ക്കായി വിജയറൺ നേടിയത്. മുംബൈയ്‌ക്കായി പീയൂഷ് ചൗള രണ്ടു വിക്കറ്റും ട്രിസ്റ്റൻ സ്റ്റബ്സ്, ആകാശ് മധ്വാൾ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്ക്ക് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 139 റൺസെടുക്കാനേ കഴിഞ്ഞുള്ളു. 51 പന്തിൽ 64 റൺസെടുത്ത നെഹാൽ വധേരയാണ് മുംബൈയുടെ രക്ഷകനായത്. നെഹാൽ ഉൾപ്പെടെ മൂന്നു പേർ മാത്രമാണ് മുംബൈ ബാറ്റർമാരിൽ രണ്ടക്കം കടന്നത്.

ഇഷാൻ കിഷനൊപ്പം കാമറൂൺ ഗ്രീനാണ് ഇന്ന് മുംബൈ ഇന്നിങ്സ് ഓപ്പൺ ചെയ്തത് . ഇഷാനും(9 പന്തിൽ 7), ഗ്രീനും (4 പന്തിൽ 6) അധികം വൈകാതെ മടങ്ങി. മൂന്നാമനായി ക്രീസിലെത്തിയ രോഹിത് ശർമ റണ്‍സൊന്നുമെടുക്കാതെ മടങ്ങുകയും ചെയ്തു. ഈ മത്സരത്തിലും പൂജ്യത്തിന് പുറത്തായതോടെ ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ പൂജ്യത്തിന് പുറത്താകുന്ന താരമായി രോഹിത് ശർമ മാറി. 16 തവണയാണ് പൂജ്യം റൺസിൽ താരം പുറത്താകുന്നത്.

14–3 എന്ന നിലയിൽ പരുങ്ങലിലായ മുംബൈയെ നെഹാൽ വധേരയും സൂര്യകുമാർ യാദവും ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു. എന്നാൽ സ്കോർ 69ൽ നിൽക്കെ സൂര്യകുമാർ യാദവി( 22 പന്തിൽ 26) നെ രവീന്ദ്ര ജഡേജ പുറത്താക്കിയതോടെ മുംബൈ വീണ്ടും പ്രതിസന്ധിയിലായി. പിന്നീടെത്തിയ ട്രിസ്റ്റൻ സ്റ്റബ്സു( 21 പന്തിൽ 20) മായി ചേർന്ന് നെഹാൽ സ്കോർ 100 കടത്തി. എന്നാൽ സ്കോർ 123ൽ നിൽക്കെ നെഹാൽ പുറത്തായി. പിന്നീടുള്ള 16 റൺസ് സ്കോർ ബോർഡിൽ കൂട്ടിച്ചേർക്കുന്നതിനിടെ മുംബൈയുടെ നാലു ബാറ്റർമാരാണ് പവലിയനിലേക്ക് മടങ്ങിയത്. ചെന്നൈയ്ക്കായി മതീഷ പതിറാണ മൂന്നു വിക്കറ്റും ദീപക് ചഹർ, തുഷാർ ദേശ്പാണ്ഡെ എന്നിവർ രണ്ടു വിക്കറ്റ് വീതവും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും വീഴ്ത്തി

B4 Admin

Recent Posts

ട്രെയിനിൽ ഉച്ചത്തിൽ പാട്ടുകേട്ടാലും ഫോണിൽ സംസാരിച്ചാലും പിഴ; കർശന നടപടിയുമായി ദക്ഷിണ റെയിൽവേ

ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…

2 days ago

പന്തളം കൊട്ടാരം അംഗം കെ.സി. രാജരാജ വർമ്മ തമ്പുരാൻ അന്തരിച്ചു; ആചാരപ്രകാരം വലിയകോയിക്കൽ ക്ഷേത്രനട അടച്ചു, ഒക്ടോബർ 30-ന് നട തുറക്കും

പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…

2 days ago

റോയെ ഭയന്ന പാക് ഭീകരന് ദുരൂഹ അന്ത്യം; ലഷ്കർ സ്ഥാപക നേതാവ് അബു ഹാഷിം ലാഹോറിൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…

3 days ago

സൂപ്പർ എൽനിനോ വരുന്നു? കേരളത്തെ കാത്തിരിക്കുന്നത് കൊടുംചൂടോ, മഴക്കെടുതിയോ?

ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…

3 days ago

അവലോകന യോഗത്തിന്റെ പേരിൽ അയ്യപ്പഭക്തരെ മണിക്കൂറുകളോളം തടഞ്ഞിട്ടു; വിഐപി സംസ്കാരത്തിനെതിരെ പ്രതിഷേധം ശക്തം, ഹൈക്കോടതി അടിയന്തരമായി ഇടപെടണമെന്ന് ക്ഷേത്രാചാര സംരക്ഷണ സമിതി

ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…

3 days ago

സ്വയംസേവക് സംഘ് 101-ന്റെ നിറവിൽ ആർഎസ്എസ് നാഗ്പൂർ വിജയദശമി മഹോത്സവം ഒക്ടോബർ 20-ന്, ഡോ. മോഹൻ ഭാഗവത് സന്ദേശം നൽകും

രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…

4 days ago