Tuesday, May 14, 2024
spot_img

മഞ്ഞിൽ മരവിച്ച് മൂന്നാർ ; താപനില മൈനസ് ഡിഗ്രിയിലെത്തി, മഞ്ഞുമൂടിയ പുൽമേടുകൽ, കാണാനെത്തി സഞ്ചാരികൾ

മൂന്നാർ : മൂന്നാറിൽ അതിശൈത്യം. താപനില മൈനസ് ഡിഗ്രിയിലെത്തി. മഞ്ഞുമൂടിയ പുൽമേടുകളാണ് കാണാൻ സാധിക്കുന്നത്. ഡിസംബറിന്റെ തുടക്കത്തിൽ എത്തെണ്ട ശൈത്യം ഇത്തവണ വൈകിയാനെത്തിയത്. കന്നിമല, ചെണ്ടുവാര, ചിറ്റുവാര, എല്ലപ്പെട്ടി, ലക്ഷ്മി, സെവൻമല, എന്നിങ്ങനെ പല സ്ഥലങ്ങളിലും തണുപ്പ് മൈനസ് ഒന്നിലാണ് എത്തി നിൽക്കുന്നത്.

മൂന്നാറിലും പരിസര പ്രദേശങ്ങളിലും കടുത്ത തണുപ്പാണ് അനുഭവപ്പെടുന്നത്. മഞ്ഞുമൂടിയ പുൽമേടുകൾ സന്ദർശിക്കുവാൻ നിരവധി സഞ്ചാരികളാണെത്തുന്നത്. കഴിഞ്ഞ കുറച്ച വർഷങ്ങളായി മൂന്നാറിൽ മൈനസ് ഒരു ഡിഗ്രി വരെ താപനില താഴാറുണ്ട്

Related Articles

Latest Articles