Thursday, October 8, 2026

ഭാരതത്തിന് ഇത് അഭിമാനനേട്ടം; ഗ്രീസിൽ നടന്ന 12-ാമത് രാജ്യാന്തര ജമ്പിംഗ് മീറ്റിൽ സ്വർണ്ണം സ്വന്തമാക്കി മലയാളി താരം മുരളി ശ്രീശങ്കർ

 

അഭിമാനനേട്ടം സ്വന്തമാക്കി മലയാളി താരം മുരളി ശ്രീശങ്കർ. ഗ്രീസിലെ കലിത്തിയയിൽ നടന്ന 12-ാമത് രാജ്യാന്തര ജമ്പിംഗ് മീറ്റിൽ മലയാളി താരം മുരളി ശ്രീശങ്കർ സ്വർണ്ണം നേടി. 8.31 മീറ്റർ ചാടിയാണ് ഇന്ത്യയുടെ പ്രീമിയർ ലോങ്ജംപർ മുരളി ശ്രീശങ്കർ സ്വർണം നേടിയത്.

കഴിഞ്ഞ ഏപ്രിലിൽ ടോക്കിയോവിൽ 8.36 മീറ്റർ ചാടിയാണ് മുരളി ദേശീയ റെക്കോർഡ് സ്ഥാപിച്ചത്. പിന്നീട് ശ്രീശങ്കറിന് പിന്നാലെ 8.27 മീറ്റർ ചാടിയ സ്വീഡൻ താരം തോബിയാസ് മോണ്ട്ലർ വെള്ളിയും 8.17 മീറ്റർ ചാടി ഫ്രാൻസിന്റെ ജൂൾസ് പോമ്മറി വെങ്കലവും കരസ്ഥമാക്കി.

അതേസമയം ആകെ മൂന്ന് ജമ്പർമാർ മാത്രമാണ് 8 മീറ്റർ കടന്നത്. തന്റെ മികച്ച ആഭ്യന്തര പ്രകടനത്തിന്റെ പിൻബലത്തിലാണ് ശ്രീശങ്കർ മത്സരത്തിനിറങ്ങിയത്. അവിടെ അദ്ദേഹം തുടർച്ചയായി 8 മീറ്റർ മറികടന്നിരുന്നു.

എന്നാൽ തിരുവന്തപുരത്ത് നടന്ന സീസൺ ഓപ്പണിംഗ് ഇന്ത്യൻ ഓപ്പൺ ജംപ് മത്സരത്തിൽ 8.14 മീറ്റർ താണ്ടിയ മലയാളി അത്‌ലറ്റ്, കോഴിക്കോട് നടന്ന ഫെഡറേഷൻ കപ്പിൽ 8.17 ചാടി സ്വന്തം ദേശീയ റെക്കോർഡ് തിരുത്തിയിരുന്നു.മാത്രമല്ല കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇന്ത്യൻ കായികതാരങ്ങൾ യൂറോപ്പിൽ പരിശീലനത്തിലും മത്സരങ്ങളിലും സജീവമായി പങ്കെടുക്കുന്നുണ്ട്.

Related Articles

Latest Articles