Saturday, September 19, 2026

വിവാദമായി വീണ്ടും കെ സ്വിഫ്റ്റ്; നിർത്തിയിട്ടിരുന്ന ലോറിയിലിടിച്ച് അപകടം; ഡ്രൈവറുടെ നില ഗുരുതരം; 10 പേർക്ക് പരിക്ക്

ആലപ്പുഴ: കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തിൽപ്പെട്ടു. ചേർത്തലയ്ക്കടുത്ത് വയലാറിൽ ദേശീയ പാതയിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ സ്വിഫ്റ്റ് ബസ് ഇടിക്കുകയായിരുന്നു. അപകടത്തിൽ ഡ്രൈവറുടെ നില ഗുരുതരമാണ്. 10 പേർക്ക് പരുക്ക്.

തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്. ഗുരുതരമായി പരുക്കേറ്റ ഡ്രൈവർ മനോജിനെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിസ്സാര പരുക്കേറ്റ മറ്റു യാത്രക്കാരെ ചേർത്തല താലൂക്ക് ആശുപത്രിയിലാക്കി.

പുലർച്ചേ മൂന്നോടെയായിരുന്നു അപകടം നടന്നത്. കനത്ത മഴ മൂലം ലോറി റോഡരികിൽ നിർത്തിയിട്ടിരുന്നത് കാണാത്തതാണ് അപകടകാരണമെന്നാണ് സംശയം.

Related Articles

Latest Articles