Saturday, December 27, 2025

കണ്ണടച്ച് നിൽക്കാൻ ആവശ്യപ്പെട്ട് യുവതി; പ്രതിശ്രുത വരന്റെ കഴുത്തറുത്തു, ആക്രമണത്തിന്റെ കരണമറിഞ്ഞ് ബന്ധുക്കൾ ഞെട്ടി

വിജയവാഡ: ആന്ധ്രപ്രദേശില്‍ പ്രതിശ്രുത വധു വരന്റെ കഴുത്തറത്തു. ആന്ധ്രപ്രദേശിലെ അനകപ്പല്ലെ ജില്ലയിലാണ് സംഭവം. യുവതി കത്തികൊണ്ട് യുവാവിന്റെ കഴുത്തറുക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ വീട്ടുകാർ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

പ്രതിശ്രുത വധു ഒരു സര്‍പ്രൈസ് സമ്മാനം നല്‍കാമെന്നും അതിനാൽ കണ്ണുകള്‍ അടയ്ക്കാനും യുവാവിനോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് യുവതി കത്തികൊണ്ട് യുവാവിനെ ആക്രമിക്കുകയായിരുന്നു.

യുവാവുമായുള്ള യുവതിയുടെ വിവാഹം മെയ് 26ന് നിശ്ചയിച്ചിരുന്നു. എന്നാല്‍ ഈ വിവാഹത്തിന് യുവതി എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. മാതാപിതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നായിരുന്നു വിവാഹത്തിന് സമ്മതിക്കുകയായിരുന്നു.

Related Articles

Latest Articles