മംഗളുരു: അപകടത്തിപ്പെട്ട് ഭർത്താവ് മരിച്ച വിവരം അറിഞ്ഞതിന് പിന്നാലെ ആറുമാസം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ ദാരുണമായി കൊലപ്പെടുത്തിയതിന് ശേഷം യുവതി ആത്മഹത്യ ചെയ്തു. നൊമ്പരപ്പാടുത്തുന്ന സംഭവം ശനിയാഴ്‌ചയാണ് നടന്നത്.
യുവതിയുടെ ഭര്‍ത്താവ് ഗംഗാധര്‍ കമ്മാര മംഗളുരു ഫയര്‍ഫോഴ്‌സിലായിരുന്നു ജോലി ചെയ്തിരുന്നത്. വാഹനാപകടത്തില്പെട്ട കഴിഞ്ഞ ദിവസമായിരുന്നു യുവാവ് മരണപ്പെട്ടത്. എന്‍ എച് 66ല്‍ കുന്തികാനയില്‍ ശനിയാഴ്ച രാത്രി 8.50 മണിയോടെയാണ് അപകടമുണ്ടായത്. റോഡ് മുറിച്ചുകടക്കുന്നതിനിടെ എസ് യു വി ഇടിക്കുകയായിരുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത ഉടന്‍ വിവരം വീട്ടുകാരേയും അറിയിച്ചു.
അപകടവിവരം അറിഞ്ഞ ഉടന്‍ 32കാരിയായ യുവതി കുഞ്ഞിനെ സാരി ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന് ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പൊലീസ് പറഞ്ഞത്. ഗംഗാധറിന്റെ ഭാര്യ റായ്ചൂരില്‍ സഹോദരനൊപ്പമാണ് താമസിച്ചിരുന്നത്. ശനിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം നടന്നത്. കേസില്‍ വിശദമായ അന്വേഷണം നടന്നു വരികയാണെന്ന് പൊലീസ് പറഞ്ഞു.

