Sunday, May 19, 2024
spot_img

ദേശീയ യുവ പരിസ്ഥിതി പാർലമെന്റ്; മികച്ച പ്രഭാഷകയായി തിരഞ്ഞെടുക്കപ്പെട്ടത് ജമ്മുകശ്മീരിലെ വിദ്യാർത്ഥിനി; പ്രതിഭ തെളിയിച്ച് മുൻജീത് മറിയവും സഹപാഠികളും

ദില്ലി: ദേശീയ യുവ പരിസ്ഥിതി പാർലമെന്റിൽ മികച്ച പ്രഭാഷകയായി തിരഞ്ഞെടുക്കപ്പെട്ടത് ജമ്മുകശ്മീരിലെ വിദ്യാർത്ഥിനി മുൻജീത് മറിയം. പരിസ്ഥിതി സംരക്ഷണത്തിൽ യുവശക്തി എന്തു ചിന്തിക്കുന്നുവെന്ന് മികവോടെ അവതരിപ്പിച്ചാണ് മികച്ച പ്രഭാഷകയായി ഈ വിദ്യാർത്ഥിനി തിരഞ്ഞെടുക്കപ്പെട്ടത്. ഭൂമിയിലെ സ്വർഗ്ഗമെന്ന് നാം വിശേഷിപ്പിക്കുന്ന ഹിമാലയൻ സാനുക്കളുടെ താഴ്‌വരയിലെ പരിസ്ഥിതി പ്രത്യേകതകൾ മുൻജീത് എടുത്തു പറഞ്ഞു.

കൂടാതെ അന്തരീക്ഷ ഊഷ്മാവിന്റേയും കാർബണിന്റേയും ആധിക്യം ഹിമാലയത്തിനേൽപ്പിക്കുന്ന പരിക്കും അത് സംരക്ഷിക്കാൻ എടുക്കേണ്ട മുൻകരുതലും മുൻജീത് സഭയ്‌ക്ക് മുമ്പാകെ വച്ചു. അതേസമയം സർക്കാർ നയങ്ങളും ജനങ്ങൾ അവയോട് കാണിക്കേണ്ട ക്രിയാത്മകമായ സമീപനങ്ങളും ചുരുങ്ങിയ സമയംകൊണ്ട് വ്യക്തമാക്കാൻ മുൻജീതിന് സാധിച്ചു.

Related Articles

Latest Articles