Monday, September 28, 2026

പരസ്യമായി ‘ഷണ്ഡൻ’ എന്ന് വിളിച്ചാൽ ആരും പ്രകോപിതനാകും; ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ശിക്ഷയിളവ് നൽകി ഹൈക്കോടതി

മുംബൈ: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതിക്ക് ശിക്ഷയിൽ ഇളവ്. ബോംബെ ഹൈക്കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കേസിൽ പ്രതിയുടെ ശിക്ഷാ കാലാവധി 12 വർഷമായി കുറയ്ക്കാനാണ് കോടതി വിധിച്ചിരിക്കുന്നത്.

അതേസമയം കൊലപാതകം ആസൂത്രിതമായിരുന്നില്ലെന്നും പെട്ടെന്നുണ്ടായ പ്രകോപനത്തിന്മേൽ ഉണ്ടായതാണെന്നുമുള്ള പ്രതിയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. മാത്രമല്ല ആൾത്തിരക്കുള്ള റോഡിൽ വെച്ച് എല്ലാവരും കേൾക്കെ പ്രതിയുടെ ഭാര്യ ഇയാളെ ഷണ്ഡൻ എന്ന് വിളിച്ചിരുന്നു. ഇങ്ങനെ പരസ്യമായി വിളിച്ച് അപമാനിച്ചാൽ പുരുഷന്മാർ രോഷാകുലരാക്കുന്നത് സ്വാഭാവികമാണെന്നും കോടതി നിരീക്ഷിച്ചു.

മാത്രമല്ല കൊലപാതകം നടന്ന ദിവസം പ്രതിയെ യാദൃശ്ചികമായി റോഡിൽ വെച്ച് കണ്ട ഭാര്യ അയാളെ തടഞ്ഞ് നിർത്തുകയും കഴുത്തിൽ കുത്തി പിടിച്ച് ഷർട്ടിന്റെ ബട്ടണുകൾ വലിച്ച് പൊട്ടിക്കുകയും ചെയ്‌തിരുന്നു. തുടർന്ന് അസഭ്യവർഷം നടത്തുകയും അയാളെ ഷണ്ഡൻ എന്ന് വിളിക്കുകയുമായിരുന്നു. ഇതേതുടർന്ന് പ്രകോപിതനായ പ്രതി ജോലിക്ക് കൊണ്ടു പോകാൻ കൈയ്യിൽ കരുതിയിരുന്ന അരിവാൾ ഉപയോഗിച്ച് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. വിവാഹം കഴിഞ്ഞ് 15 വർഷം ഒരുമിച്ച് താമസിച്ച ദമ്പതിമാർക്ക് മൂന്ന് കുട്ടികളും ഉണ്ടായിരുന്നു.

Related Articles

Latest Articles