Saturday, May 4, 2024
spot_img

രാജ്യത്തിനാശ്വാസമായി കൊവിഡ് കണക്ക്; പ്രതിദിന രോഗബാധിതരുടെ എണ്ണം ആയിരത്തിൽ താഴെ

ദില്ലി: രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ആയിരത്തിൽ താഴെയെത്തി. 24 മണിക്കൂറിനിടെ 999 പേർക്ക് മാത്രമാണ് രോ​ഗം സ്ഥിരീകരിച്ചത്. 716 ദിവസങ്ങൾക്ക് ശേഷമാണ് രോഗബാധിതരുടെ എണ്ണം ആയിരത്തിൽ താഴെയെത്തുന്നത്. എന്നാലും രോഗവ്യാപന നിരക്കിൽ ഇപ്പോഴും കേരളം തന്നെയാണ് മുന്നിൽ.

അതേസമയം, ഇന്നലെ കേരളത്തില്‍ 256 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചിരിന്നു. എറണാകുളം 60, തിരുവനന്തപുരം 47, കോട്ടയം 35, കോഴിക്കോട് 29, പത്തനംതിട്ട 23, കൊല്ലം 14, ഇടുക്കി 13, തൃശൂര്‍ 9, പാലക്കാട് 7, ആലപ്പുഴ 6, കണ്ണൂര്‍ 6, മലപ്പുറം 4, വയനാട് 2, കാസര്‍ഗോഡ് 1 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.

Related Articles

Latest Articles