Friday, May 3, 2024
spot_img

ഒപ്പം കിടക്കാൻ വിസമ്മതിച്ചു; ഭാര്യയെ കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊന്നു, ഭർത്താവ് പോലീസിൽ കീഴടങ്ങി

മുംബൈ: ഒപ്പം കിടക്കാൻ വിസമ്മതിച്ചെന്ന പേരിൽ ഭാര്യയെ ഭർത്താവ് കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊന്നു. മുംബൈയിലെ മലാഡിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. മാൽവാനി യശോദീപ് സൊസൈറ്റിയിൽ താമസിക്കുന്ന ഗ്യാനോപയുടെ ഭാര്യ വിജയമാലയാണ് കൊല്ലപ്പെട്ടത്.

തന്നോടൊപ്പം കിടക്കാൻ ഭാര്യ വിസമ്മതിച്ചുവെന്നും തുടർന്ന് ഭാര്യയുമായി വഴക്കിട്ടെന്നും ആ ദേഷ്യത്തിൽ കൊന്നു കളഞ്ഞെന്നും ഭർത്താവ് ഗ്യാനോപ പോലീസിന് മൊഴി നൽകി.

ആക്രമണത്തിൽ ഗ്യാനോപയുടെ ഭാര്യ വിജയമാല സംഭവ സ്ഥലത്തുവച്ചുതന്നെ മരിക്കുകയായിരുന്നു. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം സംസ്കരിച്ചു.

Related Articles

Latest Articles