Monday, May 20, 2024
spot_img

നയന സൂര്യയുടെ മരണത്തില്‍ മ്യൂസിയം പൊലീസ് തെറ്റിദ്ധരിപ്പിച്ചു;പൊലീസിനെതിരെ ഗുരുതരാരോപണങ്ങളുമായി സഹോദരന്‍ മധു

തിരുവനന്തപുരം : യുവസംവിധായിക നയന സൂര്യയുടെ മരണത്തില്‍ മ്യൂസിയം പൊലീസ് കുടുംബത്തെ തെറ്റിദ്ധരിപ്പിച്ചതായി സഹോദരന്‍ മധു ആരോപിച്ചു. മരണത്തിൽ ദുരൂഹതയില്ലെന്നും മാരകമായ രോഗാവസ്ഥയാണെന്നുമാണ് പൊലീസ് പറഞ്ഞത്. കഴുത്തിലെ പാടുകള്‍ നയനയുടെ നഖം കൊണ്ടതാണെന്ന് കള്ളം പറഞ്ഞു. നയന ആത്മഹത്യ ചെയ്യില്ലെന്നും അന്വേഷണത്തില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടി വേണമെന്നും മധു ആവശ്യപ്പെട്ടു.

നയന മരിക്കുന്നതിനു ഒരുദിവസം മുൻപ് വരെ രണ്ടാഴ്ചയോളം കൂടെ താമസിച്ച കൂട്ടുകാരിയിൽ നിന്നുപോലും പൊലീസ് വിവരങ്ങൾ തേടിയില്ലെന്നത് ഉൾപ്പെടെയുള്ള വീഴ്ചകൾ‌ ചൂണ്ടിക്കാട്ടി സിറ്റി പൊലീസ് കമ്മിഷണർ വൈ.എച്ച്. നാഗരാജുവിന്റെ റിപ്പോർട്ട് പുറത്തുവന്നിരുന്നു. നയനയുമായി അടുപ്പമുള്ള 5 പേരുടെ ഫോൺവിവരം ശേഖരിച്ച് ഫയലിൽ വച്ചതല്ലാതെ അന്വേഷണം മുന്നോട്ടു പോയില്ല.

ആദ്യമേ ആത്മഹത്യയാണെന്ന നിഗമനത്തിലെത്തി അതിൻ പ്രകാരം കേസ് തീർത്തതായാണ് ഫയൽ പഠിച്ച ഉന്നത ഉദ്യോഗസ്ഥർ വിലയിരുത്തുന്നത്. കേസ് അന്വേഷിച്ച ഗ്രേഡ് എസ്ഐ സർവീസിൽനിന്നു വിരമിച്ചു. സിഐയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ഇപ്പോഴും സർവീസിലുണ്ട്.

Related Articles

Latest Articles