Saturday, November 21, 2026

ഈദ് ആഘോഷത്തെ ചൊല്ലി തർക്കം; മുസ്ലീം വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി, വീഡിയോ കാണാം

ജയ്പൂർ: രാജസ്ഥാനിലെ നാഗൗറിൽ മുസ്ലീം വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. ഈദ് ആഘോഷങ്ങൾക്കിടെയുണ്ടായ തർക്കത്തിന് ചൊല്ലിയാണ് രണ്ട് മുസ്ലീം വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്. കഴിഞ്ഞ മാസം രാമനവമി മുതൽ സംഘർഷങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന പ്രദേശത്താണ് ഇരുകൂട്ടരും ഏറ്റുമുട്ടിയത്.

ഈദ് ആഘോഷവുമായി ബന്ധപ്പെട്ടുള്ള ചർച്ച തർക്കമായി മാറുകയും തുടർന്ന് ഇത് കല്ലേറിലേക്ക് നീങ്ങുകയുമായിരുന്നു. ഇത് പിന്നീട് രണ്ട് കൂട്ടരും തമ്മിലുള്ള സംഘർഷത്തിലെത്തിയെന്നാണ് റിപ്പോർട്ട്.
നാട്ടുകാർ വിവരം അറിയിച്ച ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി സാമാധാനം പുനഃസ്ഥാപിച്ചു. നാട്ടുകാരുടെ സഹായത്തോടെ പോലീസ് വലിയ സംഘർഷം ഒഴിവാക്കിയെന്നാണ് റിപ്പോർട്ട്.

മുസ്ലീം വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയ സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

Related Articles

Latest Articles