ജാർഖണ്ഡ് : റാഞ്ചിയിലെ ഒരു സർക്കാർ സ്‌കൂളിലേയ്ക്ക് ഒരു കൂട്ടം മുസ്‌ലിം പുരുഷന്മാർ ആയുധങ്ങൾ കാട്ടി പെൺകുട്ടികളെ സുഹൃത്തുക്കളായി സ്വീകരിക്കാൻ നിർബന്ധിച്ചു
തങ്ങളുടെ നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകുമെന്ന് ഗുണ്ടകൾ ഭീഷണിപ്പെടുത്തി.
ചില അധ്യാപകരും വിദ്യാർത്ഥികളും അവർക്കെതിരെ സംസാരിച്ചാത്തോടെ അവരെയും ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തു.
ആദിവാസി പെൺകുട്ടികൾക്കും മറ്റ് ഹിന്ദു പെൺകുട്ടികൾക്കും ഒരാഴ്ച്ചയായി ഇത്തരം ഭീഷണികൾ ഉണ്ടെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.
പെൺകുട്ടികളുടെയും സ്‌കൂൾ മാനേജ്‌മെന്റിന്റെയും രേഖാമൂലമുള്ള പരാതിയെ തുടർന്ന് പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു . കേസ് അന്വേഷിക്കാൻ അഞ്ചംഗ പ്രത്യേക സംഘത്തെ (എസ്‌ഐടി) രൂപീകരിച്ചിട്ടുണ്ട്. എന്നാൽ, കേസിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
“വിഷയത്തിന് വർഗീയ നിറം നൽകാൻ ശ്രമിക്കുന്നത് വെറുതെയാണ്. ഇവിടുത്തെ ജനങ്ങൾ ബുദ്ധിയുള്ളവരാണ്. പോലീസ് നിരപരാധികളെ തൊടില്ല, എന്നാൽ കുറ്റവാളികൾ രക്ഷപ്പെടില്ല,” മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ നൗഷാദ് ആലം പറഞ്ഞു.
സംസ്ഥാനത്ത് ലൗ ജിഹാദും ഗുണ്ടാപ്രചാരണവും തുടരുകയാണെന്ന് ആരോപിച്ച് ഹേമന്ത് സോറൻ സർക്കാരിനെതിരെ ആഞ്ഞടിച്ച് സംസ്ഥാനത്ത് പ്രതിപക്ഷമായ ബി.ജെ.പി. നിരാശരായ ചില മുസ്ലീം പുരുഷന്മാർ ഹിന്ദു പെൺക്കുട്ടികളെ ലക്ഷ്യമിടുന്നുണ്ടെന്നും ഇത് തടയാൻ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും ബിജെപി പറഞ്ഞു.
അടുത്തിടെ, തന്റെ പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ ദുംകയിൽ ഒരു പെൺകുട്ടിയെ യുവാവ് തീകൊളുത്തിയിരുന്നു . പരിക്കുകളോടെ ആശുപത്രിയിൽ എത്തിച്ച പെൺകുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു. അതേസമയം , ദുംകയിൽ ഒരു ആദിവാസി പെൺകുട്ടിയെ ബലാത്സംഗം ചെയ്തതിന് ശേഷം മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

