Tuesday, September 22, 2026

ട്രെയിനിനു മുകളിൽ പതാക വീശാൻ കയറി ;വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു

 

 

തമിഴ്നാട് : ഞായറാഴ്‌ച്ച പറംകുടിയിൽ കൊടി വീശാൻ ട്രെയിനിന്റെ മേൽക്കൂരയിൽ ട്രെയിൻ എഞ്ചിന് മുകളിൽ കയറിയ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു.

ദലിത് നേതാവ് ഇമ്മാനുവൽ ശേഖരന് ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയ ദേവകോട്ടയിൽ നിന്നുള്ള മുകേഷ് എന്ന 22 കാരനാണ് മരിച്ചത്. യുവാവ് പതാക വീശാൻ പോകുമ്പോൾ വൈദ്യുതാഘാതമേറ്റ് ട്രെയിനിൽ നിന്ന് തെറിച്ചുവീണു. ഉടൻ തന്നെ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

Related Articles

Latest Articles