റാഞ്ചി: ബക്രീദ് ദിനത്തില്‍ ബദരീനാഥ് ക്ഷേത്രത്തില്‍ മുസ്ലീങ്ങള്‍ ഈദ് നമസ്കാരം നടത്തിയ സംഭവത്തിൽ പ്രതിഷേധാഗ്നിയുമായി ഹിന്ദു സംഘടനകൾ. ഇതുസംബന്ധിച്ച് കേസെടുക്കണമെന്നാവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത്, ബജ്‌രംഗ് ദൾ എന്നീ സംഘടനകൾ നേരിട്ട് ഉത്തരാഖണ്ഡ് മന്ത്രി സപ്താൽ മഹാരാജിന് മുൻപിൽ പരാതി സമർപ്പിച്ചു. ഈ സംഭവം പരിധി ലംഘിക്കുന്നതാണെന്നും, ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും ഹിന്ദു സംഘടനകൾ വ്യക്തമാക്കി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും സംഘടനാ നേതാക്കൾ മന്ത്രിയോട് അഭ്യർഥിച്ചു.
ഹിന്ദു സംഘടനകൾ വൻപ്രക്ഷോഭത്തിന് തയ്യാറെടുക്കുന്നതിനിടെ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ ബക്രീദ് ദിനത്തില്‍ ബദരീനാഥ് ക്ഷേത്രത്തില്‍ മുസ്ലീങ്ങള്‍ നമാസ് നടത്തിയെന്ന അഭ്യൂഹങ്ങള്‍ തെറ്റാണെന്നും തെറ്റിദ്ധരിപ്പിക്കുന്നതാണെന്നുമാണ് ചമോലി പോലീസിന്റെ വാദം. ബദരീനാഥിലെ ഒരു പാര്‍ക്കിംഗ് സ്ഥലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അഷ്ടപഥ് എന്ന സംഘടന നടത്തുന്നുണ്ട്. അവിടെ മുസ്ലീങ്ങളായ ചില തൊഴിലാളികള്‍ ഉച്ചഭാഷിണി ഉപയോഗിക്കാതെ അടച്ച മുറിയില്‍ നമാസ് വാഗ്ദാനം ചെയ്തിരുന്നു. നമാസിനെ നയിക്കാന്‍ മൗലവികളൊന്നും ഉണ്ടായിരുന്നില്ല, എല്ലാവരും ഉചിതമായ കോവിഡ് പ്രോട്ടോക്കോളുകളും പിന്തുടര്‍ന്നിരുന്നു എന്നാണ് പോലീസ് പറയുന്നത്. അതേസമയം ഏതെങ്കിലും രീതിയിൽ മാനദണ്ഡങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയാല്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്നും, സത്യം അറിയാതെ സോഷ്യല്‍ മീഡിയ കിംവദന്തികള്‍ക്ക് വഴങ്ങാതിരിക്കാനും സാമുദായിക ഐക്യം നിലനിര്‍ത്താനും എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നെന്നും ചമോലി പോലീസ് പ്രസ്താവനയില്‍ പറഞ്ഞു. എന്നാൽ ബദരീനാഥ് പോലെ ഹിന്ദു സമൂഹം ഏറ്റവും പവിത്രമായി കരുതിന്നിടത്ത് വേണ്ടത്ര സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെയാണ് തൊഴിലാളികളെ എത്തിച്ചതെന്നും ആരോപണം ശക്തമായി ഉയരുന്നുണ്ട്.
ഉത്തരാഖണ്ഡില്‍ ഹിമാലയന്‍ മേഖലയില്‍ അളകനന്ദയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ബദരീനാഥ് ക്ഷേത്രം, വര്‍ഷത്തില്‍ ആറു മാസം മാത്രമേ നട തുറക്കുകയുള്ളൂ. എല്ലാ വര്‍ഷവും ഏപ്രില്‍ അവസാനം മുതല്‍ നവംബര്‍ ആദ്യം വരെ മാത്രമേ ബദരിനാരായണ്‍ ക്ഷേത്രം എന്നുകൂടി അറിയപ്പെടുന്ന ബദരീനാഥ് ക്ഷേത്രത്തിന്‍റെ നട തുറന്നിരിക്കുകയുള്ളൂ. ഹിമാലയന്‍ മേഖലയിലെ പ്രതികൂലമായ കാലാവസ്ഥ മൂലമാണ് വര്‍ഷത്തില്‍ ആറു മാസം ബദരീനാഥ് ക്ഷേത്രം അടച്ചിടുന്നത്. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍പ്പെട്ട ഗര്‍വാള്‍ കുന്നിന്‍മേഖലയിലാണ് ബദരീനാഥ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 3,133 മീറ്റര്‍ (10,279 അടി) ഉയരത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

