Monday, October 5, 2026

പക്ഷിപ്പനി പടരുന്നു; കോഴിക്കോട് മൂന്നുറിലധികം കോഴികൾ ചത്തുവീണു

കോഴിക്കോട്: സംസ്ഥാനത്ത് കോവിഡിനൊപ്പം പക്ഷിപ്പനി പടരുന്നുവെന്ന് റിപ്പോർട്ട്. കോഴിക്കോട് കൂരാച്ചുണ്ടിൽ കാളങ്ങാലിയിലെ സ്വകാര്യ കോഴിഫാമിൽ 300 കോഴികൾ കൂട്ടത്തോടെ ചത്തൊടുങ്ങി. തിരുവനന്തപുരം റീജിയണൽ ലാബിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ പക്ഷിപ്പനിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

അതേസമയം ഇനി ഭോപ്പാലിലെ ലാബിലെ അന്തിമ സ്ഥിരീകരണം കൂടി വരേണ്ടതുണ്ട് .‌ പരിശോധനാഫലം വരുന്നതുവരെവരെ രോ​ഗം സ്ഥിരീകരിച്ച മേഖലയുടെ പത്ത് കിലോമീറ്റർ പരിധി നിരീക്ഷണവിധേയമാക്കിയതായി പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. വിഷയത്തിൽ കളക്ടർ അടിയന്തര യോഗം വിളിച്ചു കാര്യങ്ങൾ വിലയിരുത്തി. പക്ഷിപ്പനി സ്ഥിരീകരിച്ചാൽ രോ​ഗം സ്ഥിരീകരിച്ച ഫാമിലെ കോഴികളെ മുഴുവൻ നശിപ്പിക്കേണ്ടി വന്നേക്കാം. പരിസര പ്രദേശങ്ങളിലുള്ള പക്ഷികളേയും നിരീക്ഷിക്കേണ്ടതായി വരുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

അതേസമയം സംസ്ഥാനത്ത് കോവിഡിനൊപ്പം പല പകർച്ചവ്യാധികളും പടർന്നുപിടിച്ചുകൊണ്ടിരിക്കുകയാണ്. സിക്ക വൈറസ് ഭീഷണി ഒരുഭാഗത്ത് നിൽക്കുമ്പോഴാണ് പക്ഷിപ്പനി ഭീഷണിയായി ഉയർന്നുവന്നിരിക്കുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles