Friday, December 19, 2025

ഞങ്ങളുടെ ബന്ധം സുരക്ഷിതമാണ്: മുസ്തഫയുടെ മുൻഭാര്യയുടെ ആരോപണങ്ങൾക്ക് പിന്നാലെ വെളിപ്പെടുത്തലുമായി പ്രിയാമണി

നടിപ്രിയാമണിയുടെയും ഭർത്താവ് മുസ്തഫ രാജിന്റെയും വിവാഹത്തിന് നിയമപരമായി സാധുതയില്ലെന്ന ആരോപണവുമായി കഴിഞ്ഞ ദിവസം മുൻ ഭാര്യ ആയിഷ രം​ഗത്തെത്തിയിരുന്നു. എന്നാല്‍ ആയിഷയുടെ ആരോപണം വാസ്‍തവ വിരുദ്ധമാണെന്നും 2013ല്‍ തങ്ങള്‍ വിവാഹമോചിതരായതാണെന്നുമായിരുന്നു മുസ്‍തഫയുടെ പ്രതികരണം. ഇത് വലിയ വർത്തയായതിനു പിന്നാലെ ഭർത്താവുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് പ്രിയാമണി. തങ്ങളുടെ ബന്ധം സുരക്ഷിതമാണ് എന്നാണ് പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞത്.

“മുസ്‍തഫയ്ക്കും, എനിക്കും ഇടയിലുള്ള ബന്ധത്തിന്റെ ദൃഢത ആശയവിനിമയമാണെന്നാണ് താരം പറയുന്നത്. ഇതുവരെ, തങ്ങളുടെ ബന്ധത്തിൽ വളരെയേറെ സുരക്ഷിതരാണ്, ഇപ്പോഴും, എപ്പോഴും അങ്ങനെയായിരിക്കുമെന്നാണ് പ്രിയ പറയുന്നത്. മുസ്തഫ ഇപ്പോൾ യുഎസിൽ ജോലി ചെയ്യുകയാണ്. അകലെയായിരിക്കുമ്പോഴും എല്ലാ ദിവസവും ഇരുവരും പരസ്പരം സംസാരിക്കുമെന്നത് തീർച്ചപ്പെടുത്തിയതാണെന്നും, എത്ര ജോലി തിരക്കായാലും സുഖമായിരിക്കുന്നവല്ലോ എന്ന് അന്വേഷിക്കാനെങ്കിലും ശ്രദ്ധിക്കാറുണ്ടെന്നും” – പ്രിയാമണി പറഞ്ഞു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles