Sunday, May 19, 2024
spot_img

മുത്തലാഖ് ബില്‍ ഇന്ന് വീണ്ടും ലോക്സഭയില്‍

ദില്ലി: കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ലോക്‌സഭയില്‍ അവതരിപ്പിച്ച മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന മുത്തലാഖ് ബില്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും.

മുത്തലാഖ് ബില്‍ കഴിഞ്ഞ ലോക്സഭ പാസാക്കിയിരുന്നെങ്കിലും രാജ്യസഭയില്‍ ബില്‍ പാസാക്കിയിരുന്നില്ല. രണ്ടാം മോദി സര്‍ക്കാര്‍ അവതരിപ്പിക്കുന്ന ആദ്യത്തെ ബില്ല് എന്ന പ്രത്യേകതകൂടിയുണ്ട് മുത്തലാഖ് ബില്ലിന്.

മൂന്ന് തലാഖ് ചൊല്ലി ഇസ്‌ലാം മതവിഭാഗത്തില്‍ വിവാഹം വേര്‍പെടുത്തുന്നത് ക്രിമിനല്‍ കുറ്റമാക്കി വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍.

മുത്താലാഖ് വിഷയം ഇന്നലെ നയപ്രഖ്യാപനത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പരാമര്‍ശിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 22 ന് മുത്തലാഖ് നിരോധിച്ചുകൊണ്ട് സുപ്രീംകോടതി പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ ബില്‍ കൊണ്ടുവന്നത്.

Related Articles

Latest Articles