Friday, December 19, 2025

ധർമ്മടത്തുകാരനെ തൊട്ടാൽ മുഖ്യനു പൊള്ളും???

ധർമ്മടത്തുകാരനെ തൊട്ടാൽ മുഖ്യനു പൊള്ളും??? | PINARAYI VIJAYAN

മുട്ടിൽ മരം കൊള്ളയിൽ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ നടപടിയെടുത്ത മേപ്പാടി റേഞ്ച് ഓഫീസറെ കുടുക്കാൻ വ്യാജ റിപ്പോർട്ട് ഉണ്ടാക്കി എന്ന ആരോപണം നേരിടുന്ന സോഷ്യൽ ഫോറസ്ട്രി കൺസർവേറ്റർ എൻ.ടി.സാജനെതിരെ സർക്കാർ നടപടി എടുക്കില്ല. ധർമ്മടത്തെ പ്രധാനിയും മാധ്യമ പ്രവർത്തകനുമാണ് സാജനെ കൊണ്ട് ഇത് ചെയ്യിച്ചത്. ഈ മാധ്യമ പ്രവർത്തകനും മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമാണുള്ളത്. ഈ അടുപ്പമാണ് സാജന് തുണയാകുന്നത്. ഇതിനെതിരെ വനം വകുപ്പിൽ അതൃപ്തി പുകയുകയാണ്. സാജനെതിരെയുള്ള സസ്‌പെൻഷൻ ശുപാർശ മുഖ്യമന്ത്രി പിണറായി വിജയൻ മടക്കിയതിന് പിന്നിലും ധർമ്മടത്തെ സൗഹൃദങ്ങളാണ്. അന്വേഷണ റിപ്പോർട്ട് അവ്യക്തമാണെന്നും കൂടുതൽ വിശദീകരണങ്ങൾ ആവശ്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് റിപ്പോർട്ട് വനം മന്ത്രിക്ക് തിരിച്ചയച്ചത്. മറുപടി ഉടൻ നൽകുമെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. എന്നാൽ മുഖ്യമന്ത്രിയുടെ നാട്ടുകാരനാണ് സാജൻ.

മരം കടത്തിനു ശേഷം ഇൻസ്‌പെക്ഷൻ ആൻഡ് ഇവാലുവേഷൻ വിങ്ങിന്റെ താൽക്കാലിക ചുമതല 4 ദിവസത്തേക്കു ലഭിച്ചപ്പോഴാണ് എൻ.ടി.സാജൻ മേപ്പാടി റേഞ്ച് ഓഫീസർക്കെതിരെ റിപ്പോർട്ട് നൽകിയത്. മണിക്കുന്ന് മലയിലെ നിക്ഷിപ്ത വന ഭൂമിയിൽ നിന്ന് ഏലിക്കുട്ടി എന്ന ഭൂവുടമ 7 ഈട്ടിമരം മുറിച്ചു കടത്തിയെന്നും ഇതിന് റേഞ്ച് ഓഫീസർ ഒത്താശ ചെയ്തു എന്നുമായിരുന്നു റിപ്പോർട്ട്.

ഇത് വ്യാജ റിപ്പോർട്ടാണെന്നും ഏലിക്കുട്ടിയുടേത് പട്ടയ ഭൂമിയാണെന്നും ഉത്തരമേഖലാ ചീഫ് കൺസർവേറ്റർ ഡി.കെ.വിനോദ് കുമാർ റിപ്പോർട്ട് ചെയ്തു. മുട്ടിൽ മരം കൊള്ള തടഞ്ഞതിന്റെ ദേഷ്യത്തിൽ പ്രതികളുമായി ഒത്തുകളിച്ചാണ് ഈ റിപ്പോർട്ട് തയാറാക്കിയതെന്നും വിനോദ് കുമാർ വ്യക്തമാക്കിയിട്ടുണ്ട്. മാധ്യമ പ്രവർത്തകനെതിരേയും പരാമർശം ഉണ്ടായിരുന്നു. ഈ റിപ്പോർട്ടിന്മേലാണ് രാജേഷ് രവീന്ദ്രൻ വീണ്ടും അന്വേഷണം നടത്തിയത്. വിനോദ് കുമാറിന്റെ കണ്ടെത്തലുകൾ ശരിവയ്ക്കുന്നതാണ് രാജേഷ് രവീന്ദ്രന്റെ റിപ്പോർട്ടും. മണിക്കുന്ന് മല സംഭവത്തിൽ റിപ്പോർട്ട് നൽകാൻ സാജൻ അനാവശ്യ തിടുക്കം കാട്ടിയതും സംഭവം നടക്കുമ്പോൾ മേപ്പാടിയിൽ ചുമതല ഇല്ലാതിരുന്ന എം.കെ.സമീറിനെ കുറ്റക്കാരനാക്കി ചിത്രീകരിച്ചതും ഗൂഢോദ്ദേശ്യത്തോടെയാണെന്ന് രാജേഷ് രവീന്ദ്രന്റെ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles