Thursday, May 2, 2024
spot_img

മുട്ടിൽ മരംമുറി: മരം മുറിച്ചു കടത്താന്‍ അനുമതി നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ എന്ത് നടപടിയെടുത്തു? പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

കൊച്ചി: മുട്ടിൽ മരംമുറി കേസിലെ പ്രതികളുടെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി തള്ളി. വിവാദ മരംമുറിക്ക് നിലവിലുള്ള നിയമം മറികടന്ന് ഉത്തരവിറക്കിയത് ആശങ്കാജനകമെന്ന് കോടതി വ്യക്തമാക്കി. റോജി അഗസ്റ്റിൻ, ആന്‍റോ അഗസ്റ്റിൻ, ജോസ് കുട്ടി അഗസ്റ്റിൻ എന്നിവർ നൽകിയ മുൻകൂർ ജാമ്യ ഹർജിയിലാണ് കോടതി തീരുമാനമെടുത്തത്.

രേഖകളില്‍ ഉദ്യോഗസ്ഥര്‍ കൃത്രിമം കാണിച്ചെന്നും പ്രതികള്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ചെന്ന് വ്യക്തമാണെന്നും കോടതി നിരീക്ഷിച്ചു. റിസർവ് വനത്തിൽ നിന്നല്ല, മറിച്ച് പട്ടയ ഭൂമിയിൽ നിന്നുമാണ് തങ്ങൾ മരം മുറിച്ചു മാറ്റിയതെന്നായിരുന്നു പ്രതികളുടെ പ്രധാന വാദം. എന്നാൽ റിസർവ് മരങ്ങൾ തന്നെയാണ് പ്രതികൾ മുറിച്ച് നീക്കിയതെന്നും കോടിക്കണക്കിന് രൂപയുടെ വനംകൊള്ള നടന്നിട്ടുണ്ടെന്നുമാണ് സർക്കാരിന്റെ വാദം.

മരം മുറിച്ചു കടത്തിയതിന് പിന്നിൽ വൻ മാഫിയയാണെന്നാണ് വിസ്താര വേളയിൽ സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കിയത്. കേസ് അന്വേഷണം സ്റ്റേ ചെയ്ത് ഇടക്കാല ഉത്തരവ് പുറപ്പെടുവിയ്ക്കണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളുകയും ചെയ്തിരുന്നു. മരം മുറിച്ചു നടത്താൻ അനുമതി നൽകിയ ഉദ്യോഗസ്ഥനെതിരെ സർക്കാർ എന്ത് നടപടി എടുത്തു എന്ന് ഹൈക്കോടതി ചോദിച്ചു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles