Thursday, December 25, 2025

എന്റെ പിഴ എന്റെ മാത്രം പിഴയെന്ന് ഇ.ചന്ദ്രശേഖരന്‍: മുട്ടില്‍ മരംമുറിയില്‍ മുട്ടിടിച്ച് സി.പി.ഐ | Muttil tree felling

എന്റെ പിഴ എന്റെ മാത്രം പിഴയെന്ന് ഇ.ചന്ദ്രശേഖരന്‍ : മുട്ടില്‍ മരംമുറിയില്‍ മുട്ടിടിച്ച് സി.പി.ഐ | Muttil tree felling

വിവാദ മരം മുറി ഉത്തരവിന് നിര്‍ദേശിച്ചത് മുന്‍ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനാണെന്ന് കണ്ടെത്തല്‍. മരം മുറി തടഞ്ഞാൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും മന്ത്രി നിർദേശം നൽകിയതായാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. വിഷയത്തിൽ നിയമ വകുപ്പിന്‍റെ അഭിപ്രായം ലഭിക്കാതെയാണ് തീരുമാനമെടുത്തതെന്നും രേഖകൾ വ്യക്തമാക്കുന്നു.

2017ലെ ഭേദഗതി പ്രകാരം ചന്ദനം, തേക്ക്, ഈട്ടി, കരിമരം എന്നിവ മുറിക്കാന്‍ സാധിക്കില്ല. നടപടി നിയമപരമായി നിലനില്‍ക്കില്ലെന്ന് ഉദ്യോഗസ്ഥര്‍ ഫയലില്‍ കുറിച്ചിരുന്നു. പിന്നാലെ, നിയമ വകുപ്പിന്റെയും എ.എ.ജിയുടെയും അഭിപ്രായം തേടി മന്ത്രി ഫയലില്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ നിയമ വകുപ്പിന്റെ മറുപടി ലഭിക്കുംമുമ്ബ് മന്ത്രി തീരുമാനമെടുത്തതായുള്ള രേഖകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

അതേസമയം മരംമുറി ഉത്തരവ് തൻ്റെ അറിവോടെയാണെന്ന് ഇ ചന്ദ്രശേഖരന്‍ പ്രതികരിച്ചു. കര്‍ഷകര്‍ വച്ചുപിടിപ്പിച്ച ചന്ദനം ഒഴികെയുള്ള മരങ്ങള്‍ മുറിക്കാനാണ് അനുമതി നല്‍കിയതെന്നും, ഭൂമി കൈമാറുന്നതിന് മുന്‍പുള്ള മരങ്ങള്‍ മുറിക്കാന്‍ അനുവാദം നല്‍കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles