Sunday, June 2, 2024
spot_img

ചന്ദ്രശേഖരന്റെ കുമ്പസാരത്തില്‍ കാര്യമില്ല: പരിസ്ഥിതിവാദികളും സര്‍ക്കാരിനെതിരെ | Muttil Tree Felling

ചന്ദ്രശേഖരന്റെ കുമ്പസാരത്തില്‍ കാര്യമില്ല: പരിസ്ഥിതിവാദികളും സര്‍ക്കാരിനെതിരെ | Muttil Tree Felling

മുട്ടില്‍ മരംമുറിക്കേസില്‍ സി.പി.ഐക്ക് കുരുക്ക് മുറുകുന്നു. മുന്‍ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനെ കൊണ്ട് എല്ലാത്തിനും ഉത്തരവാദി താനാണെന്ന് പറയിപ്പിക്കുകയാണ് സി.പി.ഐ നേതൃത്വം. പരിസ്ഥിതി പ്രവര്‍ത്തകര്‍ ചന്ദ്രശേഖരന്റെ നിലപാടിനെ ചോദ്യം ചെയ്ത് രംഗത്ത് എത്തിയിരിക്കുകയാണ്.


പ്രമുഖ പരിസിഥിതി പ്രവര്‍ത്തകന്‍ സി.ആര്‍.നീലകണ്ഠന്‍ തത്വമയീ ന്യൂസിനോട് പ്രതികരിച്ചു. സംഭവത്തിന്റെ ഉത്തരവാദിത്തം മുഴുവന്‍ ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവെയ്ക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ നേതൃത്വം അറിയാതെ ഇങ്ങനെയൊരു തീരുമാനം ഒരിക്കലും ഉണ്ടാകില്ലെന്നും സി.ആര്‍.നീലകണ്ഠന്‍ ചൂണ്ടിക്കാട്ടി.

കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ ഏറ്റവുമധികം പരിസിഥിതി പ്രവര്‍ത്തകരുള്ള സി.പി.ഐയിലാണ് ഇത്തരമൊരു നടപടി ഉണ്ടായതെന്നാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. മന്ത്രി പി.പ്രസാദ് അറിയപ്പെടുന്ന പരിസിഥിതി പ്രവര്‍ത്തകനാണ്. ബിനോയ് വിശ്വം എം.പി യും പരിസ്ഥിതി പ്രേമി എന്നാണ് വെയ്പ്. പക്ഷെ ഇവരാരും ഇക്കാര്യത്തില്‍ ഇനിയും വ്യക്തമായി പ്രതികരിച്ചിട്ടില്ല എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.

2017ലെ ഭേദഗതി പ്രകാരം ചന്ദനം, തേക്ക്, ഈട്ടി, കരിമരം എന്നിവ മുറിക്കാന്‍ സാധിക്കില്ല. നടപടി നിയമപരമായി നിലനില്‍ക്കില്ലെന്ന് ഉദ്യോഗസ്ഥര്‍ ഫയലില്‍ കുറിച്ചിരുന്നു. പിന്നാലെ, നിയമ വകുപ്പിന്റെയും എ.എ.ജിയുടെയും അഭിപ്രായം തേടി മന്ത്രി ഫയലില്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ നിയമ വകുപ്പിന്റെ മറുപടി ലഭിക്കുംമുമ്ബ് മന്ത്രി തീരുമാനമെടുത്തതായുള്ള രേഖകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

അതേസമയം മരംമുറി ഉത്തരവ് തൻ്റെ അറിവോടെയാണെന്ന് ഇ ചന്ദ്രശേഖരന്‍ പ്രതികരിച്ചു. കര്‍ഷകര്‍ വച്ചുപിടിപ്പിച്ച ചന്ദനം ഒഴികെയുള്ള മരങ്ങള്‍ മുറിക്കാനാണ് അനുമതി നല്‍കിയതെന്നും, ഭൂമി കൈമാറുന്നതിന് മുന്‍പുള്ള മരങ്ങള്‍ മുറിക്കാന്‍ അനുവാദം നല്‍കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles