Thursday, May 2, 2024
spot_img

എല്ലാ വികസന പ്രവര്‍ത്തനത്തേയും എതിര്‍ക്കുകയാണ് പ്രതിപക്ഷം; അത് അവർ അജണ്ടയായി കാണുന്നുപുതുപ്പള്ളിയിലും അത് പ്രധാന വിഷയമായി ഉയർത്തിക്കാട്ടും, പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി എം വി ഗോവിന്ദൻ

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രതിപക്ഷത്തിനെതിരെ വിമർശനവുമായി എം വി ഗോവിന്ദൻ. എല്ലാ വികസന പ്രവര്‍ത്തനത്തേയും എതിര്‍ക്കുകയാണ് പ്രതിപക്ഷമെന്നും സര്‍ക്കാരല്ല, പ്രതിപക്ഷമാണ് തെരഞ്ഞെടുപ്പില്‍ വിചാരണ ചെയ്യപ്പെടുകയെന്നും കേരളത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അനുവദിക്കില്ല എന്ന അജണ്ട വച്ച് തീരുമാനിച്ച ഒരു പ്രതിപക്ഷമാണുള്ളതെന്നും അഴിമതിയുടെ പുകമറ സൃഷ്ടിച്ച് എതിര്‍ക്കുന്ന ഒരു നിലപാടാണ് യു ഡി എഫിന് ഉള്ളതെന്നും എം വി ഗോവിന്ദൻ പറഞ്ഞു

അതേസമയം ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയും ഉമ്മൻ ചാണ്ടിയുടെ മകനുമായ ചാണ്ടി ഉമ്മൻ തന്നെ വിജയിക്കുമെന്ന പ്രതികരണവുമായി കോൺഗ്രസ് നേതാവും ലോക്സഭാംഗവുമായ കെ.മുരളീധരൻ. പുതുപ്പള്ളിയിൽ സിപിഎം നടത്തുന്നത് തറ പ്രചരണമാണെന്നും എൽഡിഎഫിനു മറ്റു നേട്ടങ്ങളൊന്നും പറയാനില്ലാത്തതു കൊണ്ടാണ് ഇത്തരം പ്രചരണങ്ങൾ നടത്തുന്നതെന്നും അത് ജനം തള്ളുമെന്നും പറഞ്ഞു. പുതുപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി.തോമസിന് അപ്പനോടും മകനോടും തോറ്റു എന്ന പേരു ലഭിക്കുമെന്ന് അദ്ദേഹം പരിഹസിച്ചു.

Related Articles

Latest Articles