Wednesday, May 15, 2024
spot_img

വനിതാ ലോകകപ്പിൽ ഓസ്‌ട്രേലിയൻ വിപ്ലവം !ഫ്രാൻസിനെ കീഴടക്കി ചരിത്രത്തിലാദ്യമായി ഓസ്‌ട്രേലിയ സെമിയിൽ കടന്നു

മെല്‍ബണ്‍ : സഡൻ ഡത്തോളം നീണ്ട പോരാട്ടത്തിനൊടുവില്‍ കരുത്തരായ ഫ്രാന്‍സിനെ മറികടന്ന് ഓസ്ട്രേലിയ 2023 ഫിഫ വനിതാ ലോകകപ്പിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു. ഷൂട്ടൗട്ടില്‍ 7-6 നായിരുന്നു ഓസ്‌ട്രേലിയയുടെ വിജയം. ചരിത്രത്തിൽ തന്നെ ഇതാദ്യമായാണ് ഓസ്‌ട്രേലിയ വനിതാ ടീം ഫുട്‌ബോള്‍ ലോകകപ്പിന്റെ സെമി ഫൈനലില്‍ കടക്കുന്നത്.

നിശ്ചിതസമയത്തും അധികസമയത്തും ഇരു പക്ഷവും ഗോൾ കണ്ടെത്തുന്നതിൽ പരാജയപ്പെട്ടതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ഷൂട്ടൗട്ടിലും ഇരുടീമുകളും 3-3 ന് സമനില വഴങ്ങിയതോടെ മത്സരം സഡന്‍ ഡെത്തിലേക്ക് കടന്നു. 10 കിക്കുകള്‍ക്കിടെ മൂന്ന് തവണ ഓസ്‌ട്രേലിയയ്ക്ക് മത്സരം സ്വന്തമാക്കാൻ അവസരം ലഭിച്ചുവെങ്കിലും അതൊന്നും മുതലാക്കുവാൻ സാധിച്ചില്ല. ഓസ്‌ട്രേലിയയ്ക്കായി കോര്‍ട്‌നി വൈൻ, കൈറ്റ്‌ലിന്‍ ഫൂര്‍ഡ്, സാം കെര്‍, മേരി ഫൗളര്‍, കത്രീന ഗോറി, തമേക യാല്ലപ്പ്, എല്ലി കാര്‍പ്പെന്റര്‍ എന്നിവരും ലക്ഷ്യം കണ്ടു. ഫ്രാന്‍സിനായി കദീദിയാറ്റു ഡിയാനി, വെന്‍ഡി റെനാര്‍ഡ്, യൂജീന്‍ ലെ സോമര്‍, ഗ്രേസ് ജെയോറോ, സകീന കര്‍ച്ചാവോയി, മെല്ലി ലാക്രര്‍ എന്നിവര്‍ ലക്ഷ്യം കണ്ടു.ഇംഗ്ലണ്ട്-കൊളംബിയ മത്സരവിജയിയെയാണ് സെമിയിൽ കങ്കാരുക്കൾ നേരിടുക

Related Articles

Latest Articles