Friday, June 14, 2024
spot_img

സമൂഹ മാദ്ധ്യമങ്ങളിലെ വീഡിയോകൾ ആപ്പായി; റോഡിലെ ബൈക്ക് അഭ്യാസക്കാരെ പിന്തുടർന്ന് MVD ; പിടിച്ചെടുത്തത് 53 വാഹനങ്ങൾ

തിരുവനന്തപുരം : രൂപം മാറ്റിയ ബൈക്കുകളില്‍ അമിതവേഗത്തില്‍ സഞ്ചരിക്കുകയും അഭ്യാസപ്രകടനങ്ങള്‍ നടത്തുകയും ചെയ്യുന്ന ഫ്രീക്കന്മാർക്ക് മൂക്ക് കയർ ഇടുന്നതിനായി സംസ്ഥാന വ്യാപകമായി പോലീസും മോട്ടോര്‍ വാഹനവകുപ്പും സംയുക്തമായി നടത്തിയ പരിശോധനയില്‍ 53 ഇരുചക്രവാഹനങ്ങള്‍ പിടിച്ചെടുത്തു.

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നടത്തിയ പരിശോധനയില്‍ 6,37,350 രൂപ പിഴ ഈടാക്കി. 85 പേരില്‍ നിന്നാണ് ഈ തുക ഈടാക്കിയത്. തിരുവനന്തപുരം റൂറല്‍ ജില്ലയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ തുക പിഴയായി ഖജനാവിലെത്തിയത്. 1,66,500 രൂപ. വാഹനങ്ങളില്‍ അഭ്യാസപ്രകടനം നടത്തിയ 37 പേരുടെ ലൈസന്‍സ് റദ്ദാക്കാന്‍ ശുപാര്‍ശ നൽകിയിട്ടുണ്ട്.

അഭ്യാസപ്രകടനങ്ങള്‍ നടത്തുന്നവര്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്ക് വച്ച വീഡിയോകള്‍ കണ്ടെത്തി അവയില്‍ നിന്ന് ഇരുചക്രവാഹനങ്ങളേയും അവയുടെ ഉടമകളേയും തിരിച്ചറിഞ്ഞാണ് പ്രത്യേക പരിശോധന നടത്തിയത്.

Related Articles

Latest Articles