Monday, October 5, 2026

മലപ്പുറത്ത് തകരാറുകള്‍ പരിഹരിക്കാതെ നിരത്തിലിറങ്ങിയ സ്‌കൂള്‍ വാനുകൾക്ക് എട്ടിന്റെ പണി;വാഹനങ്ങളുടെ ഫിറ്റ്‌നസ് റദ്ദാക്കി എംവിഡി,നടപടി മിന്നല്‍ പരിശോധനയ്ക്കിടെ

മലപ്പുറം: തകരാറുകള്‍ പരിഹരിക്കാതെ നിരത്തിലിറങ്ങിയ സ്‌കൂള്‍ വാനുകൾക്ക് എട്ടിന്റെ പണി.വാഹനങ്ങളുടെ ഫിറ്റ്‌നസ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കി.എം വി ഡി നടത്തിയ മിന്നൽ പരിശോധനയ്ക്കിടെ പുറത്ത് വന്നത് നിരവധി ബസുകളുടെ നിയമലംഘനങ്ങളാണ്.എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ഐടി അനുപ് മോഹന്റെ നേതൃത്വത്തിലാണ് തിരൂര്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് മിന്നല്‍ പരിശോധന നടത്തിയത്.
സ്‌കൂളുകളില്‍ നേരിട്ട് എത്തിയാണ് ഓരോ വാഹനവും ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നത്.

പരിശോധനയില്‍ സ്പീഡ് ഗവര്‍ണര്‍ ഇല്ലാതെയും, ഹാന്‍ഡ് ബ്രേക്കിനും ബ്രേക്കിനും എയര്‍ ബ്രേക്കിനും തകരാര്‍ കണ്ടെത്തിയ ആറ് സ്‌കൂള്‍ വാഹനങ്ങളുടെ ഫിറ്റ്‌നസ് റദ്ദാക്കി. വരും ദിവസങ്ങളില്‍ ജില്ലയിലെ വിവിധ സ്‌കൂളുകളിലെത്തി പരിശോധന കര്‍ശനമാക്കുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി

Related Articles

Latest Articles