Tuesday, December 30, 2025

ഇനി കയറ്റുമതി ചെയ്യാം; എൻ 95 മാസ്‌കുകളുടെ കയറ്റുമതിക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കി

ദില്ലി: എൻ 95 മാസ്‌കുകളുടെ കയറ്റുമതിക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം കേന്ദ്ര സർക്കാർ നീക്കി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു നേരത്തെ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡിന്റെതാണ് നടപടി. ആഭ്യന്തര ലഭ്യത ഉറപ്പാക്കുന്നതിനായാണ് എൻ 95 മാസ്‌കുകളുടെ കയറ്റുമതി നേരത്തെ കേന്ദ്രം പൂർണമായും തടഞ്ഞിരുന്നത്. എന്നാല്‍ കഴിഞ്ഞ ഓഗസ്റ്റിൽ ഒരു മാസം 50 ലക്ഷം യൂണിറ്റുകളുടെ കയറ്റുമതിക്കായി അനുമതി നൽകിയിരുന്നു.

പിന്നീട് എൻ 95 മാസ്‌കുകളുടെയും പിപിഇ കിറ്റുകളുടെയും നിർമാണം രാജ്യത്ത് വൻതോതിൽ വർധിപ്പിച്ചു. ഇതോടെ കയറ്റുമതിക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കണമെന്ന് നിർമാതാക്കൾ കേന്ദ്ര സർക്കാരിനട് അഭ്യർത്ഥിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മാസ്‌കുകളുടെ കയറ്റുമതിക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം കേന്ദ്ര സർക്കാർ നീക്കിയത്.

Related Articles

Latest Articles