നഖങ്ങൾ നമ്മുടെ ആരോഗ്യത്തിന്റെ ലക്ഷണങ്ങളായാണ് കണക്കാക്കുന്നത്. പല രോഗങ്ങളും നഖങ്ങൾ നോക്കി തിരിച്ചറിയാന്‍ കഴിയും.പോഷകങ്ങളുടെ കുറവുകള്‍ നഖം കാണിച്ചുതരുന്നു. നഖങ്ങൾ കെരാറ്റിന്‍ ടിഷ്യു കൊണ്ടാണ് നിർമ്മിച്ചിട്ടുള്ളത്. നഖത്തിന്റെ താഴെയുള്ള രക്തപ്പാളികളാണ് നഖത്തിന് നിറം കൊടുക്കുന്നത് . കൈ വിരല്‍ നഖങ്ങളാണ് കാല്‍ നഖങ്ങളേക്കാള്‍ വേഗത്തിൽ വളരുന്നത്. ഒരാളുടെ ജനനം മുതല്‍ മരണം വരെയും നഖം വളര്‍ന്നു കൊണ്ടിരിയ്ക്കും.
നമ്മുടെ നഖത്തില്‍ വെളുത്ത പാടുകള്‍ കാണാറുണ്ട്, വെളുത്ത വരകളോ പാടുകളോ വരുന്നത് പ്രോട്ടീന്റെ കുറവുമൂലമാണ് . ചിലരുടെ നഖത്തില്‍ ചെറിയ കുഴികള്‍ കാണാന്നു, തീരെ ചെറുതാകാം ഇവ. സോറിയായിസ് പോലുള്ള ഓട്ടോ ഇമ്യൂണ്‍ രോഗങ്ങൾ ഉണ്ടെങ്കിൽ ഇങ്ങനെ കാണാം. തലയില്‍ ഉണ്ടാകുന്ന ഏരിയാറ്റ അഥവാ വട്ടത്തില്‍ മുടി പൊഴിഞ്ഞു പോകുന്ന അവസ്ഥയിലും ഇത് വരാം. നെയില്‍ പിറ്റിംഗ് എന്ന് ഇത് അറിയപ്പെടുന്നു .
നഖം റൂട്ടില്‍ നിന്നും തനിയെ ഇളകി പോകുന്ന അവസ്ഥയുണ്ട്, നഖം വെള്ളവുമായി കൂടുതല്‍ പ്രവര്‍ത്തിയ്ക്കുന്നതിലൂടെ ഇതുണ്ടാകാം. അമിതമായി ജോലി ചെയ്യുന്ന വീട്ടമ്മമാര്‍, പശുക്കറവയുള്ളവര്‍, പാടങ്ങളിലും മറ്റും ജോലി ചെയ്യുന്നവര്‍ എന്നിവര്‍ക്ക് നഖങ്ങളിൽ ഈ അവസ്ഥയുണ്ടാകാം.നഖത്തിന് ഉണ്ടാകുന്ന വിളറിയ വെളുപ്പ് നിറം രക്തക്കുറവിന്റെ ലക്ഷണമാണ്. നഖത്തിന്റെ അഗ്രഭാഗത്ത് കണ്ടുവരുന്ന മഞ്ഞ നിറം ഫംഗസ് ബാധയുടെ ലക്ഷണമാകം .

