സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്. കഴിഞ്ഞ ദിവസവും സ്വര്‍ണത്തിന്റെ വില ഇടിഞ്ഞിരുന്നു ഇന്ന് 160 രൂപയാണ് പവന് കുറഞ്ഞത്. സ്വര്‍ണത്തിന്റെ വില 38,200 രൂപയായി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 4775 രൂപയായായി.
തുടര്‍ച്ചയായി മൂന്ന് ദിവസം സ്വര്‍ണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. തിങ്കളാഴ്ചയാണ് വിലയിൽ മാറ്റം വന്നത്. 200 രൂപ സ്വര്‍ണവിലയില്‍ തിങ്കളാഴ്ച ഇടിവ് ഉണ്ടായി. യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് സ്വര്‍ണവില കുതിച്ചുയരുന്ന പ്രവണതയാണ് രണ്ടാഴ്ച മുന്‍പ് വരെ കണ്ടിരുന്നത്. ഒന്‍പതിന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ സ്വര്‍ണവില എത്തി. 40,560 രൂപയാണ് രേഖപ്പെടുത്തിയിരുന്നത്.

