Sunday, May 19, 2024
spot_img

യു പി; സർക്കാർ ആശുപത്രികളുടെ പേരുകൾ ഹിന്ദിയ്‌ക്കൊപ്പം ഉറുദുവിലും ; നിർദ്ദേശവുമായി ഉത്തർപ്രദേശ് സർക്കാർ

 

യു പി : ഉത്തർപ്രദേശിലെ എല്ലാ സർക്കാർ ആശുപത്രികളുടെയും പേരുകൾ ഹിന്ദിയ്‌ക്കൊപ്പം ഉറുദുവിൽ എഴുതണമെന്ന് യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സർക്കാർ ഉത്തരവിട്ടു

.ഉത്തർപ്രദേശിലെ മെഡിക്കൽ, ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ് സെപ്റ്റംബർ 1 ലെ ഉത്തരവിൽ, സംസ്ഥാനത്തെ സർക്കാർ ആശുപത്രികളുടെ പേരുകൾ ഹിന്ദിയിലും ഉറുദു ഭാഷയിലും എഴുതാൻ എല്ലാ ജില്ലകളിലെയും ചീഫ് മെഡിക്കൽ ഓഫീസർമാരോട് (CMOs) നിർദ്ദേശിച്ചു.

അതനുസരിച്ച്, എല്ലാ ജില്ലാ ആശുപത്രികളുടെയും കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളുടെയും (CHC) പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെയും (PHC) കെട്ടിടങ്ങളുടെയും പേരുകൾ ഹിന്ദി കൂടാതെ ഉറുദുവിൽ എഴുതും. ഇതിനുപുറമെ, ഡോക്ടർമാരുടെയും ജീവനക്കാരുടെയും പേരുകളും പദവികളും ഹിന്ദിയിലും ഉറുദുവിലും എഴുതാനുള്ള നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ രണ്ടാമത്തെ ഔദ്യോഗിക ഭാഷയാണെങ്കിലും പല സർക്കാർ ഏജൻസികളും തങ്ങളുടെ നെയിം ബോർഡിൽ നിന്ന് ഉറുദു ഒഴിവാക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി.

Related Articles

Latest Articles