Wednesday, December 17, 2025

നാനിയുടെ ആദ്യ പാൻ ഇന്ത്യൻ ചിത്രമായ ദസറ മാർച്ച് 30ന് തിയേറ്ററുകളിൽ; കീർത്തി സുരേഷ് നായികയായ ചിത്രത്തിന്റെ ട്രൈലർ പുറത്തിറങ്ങി

നാനിയെ നായകനാക്കി നവാഗതനായ ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ചിത്രമാണ് ദസറ. ഈ ചിത്രം നാനിയുടെ സിനിമകളിലെ ഏറ്റവും വലിയ പ്രോജക്റ്റുകളിൽ ഒന്നാണ്. കീർത്തി സുരേഷാണ് നാനിയുടെ നായികയായി ദസറയിൽ എത്തുന്നത്. അണിയറ പ്രവർത്തകർ ചിത്രത്തിൻറെ ട്രൈലർ പുറത്തുവിട്ടിരുന്നു. പുറത്തുവന്ന ചിത്രത്തിലെ ക്യാരക്ടർ പോസ്റ്ററുകൾക്കും ഗാനങ്ങൾക്കും ടീസറിനുമെല്ലാം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരിയാണ് ചിത്രം നിർമിക്കുന്നത്. ചിത്രം മാർച്ച് 30ന് തിയേറ്ററുകളിലെത്തും. സിനിമയ്ക്ക് വേണ്ടിയുള്ള നാനിയുടെ വേഷപ്പകർച്ച മാധ്യമശ്രദ്ധ ആകർഷിച്ചിരുന്നു. നാനി ചിത്രത്തിൽ തെലുങ്കാന ഭാഷയാണ് കൈകാര്യം ചെയ്യുന്നത്. സമുദ്രക്കനി, സായ് കുമാർ, സറീന വഹാബ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ.

Related Articles

Latest Articles