Monday, May 20, 2024
spot_img

സന്തോഷത്തിന്റെ താഴ്വരയിലേക്ക് പണ്ഡിറ്റുകളുടെ മടക്കം കണ്ണീരോടെ മോദിയ്ക്ക് നന്ദി | Narendra Modi

ആർട്ടിക്കിൾ 370 റദ്ദാക്കിയതിനുശേഷം അതായത് ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 370 ജമ്മു കശ്മീർ സംസ്ഥാനത്തിന് പ്രത്യേക പദവി നൽകിയ ഭരണഘടനാനുച്ഛേദമായിരുന്നു അത്. ജമ്മു കശ്മീരിലെ ഭരണഘടനാ അസംബ്ലി സ്ഥാപിതമായതിനുശേഷം, ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദങ്ങൾ സംസ്ഥാനത്തിന് ബാധകമാക്കാനോ അല്ലെങ്കിൽ ആർട്ടിക്കിൾ 370 പൂർണ്ണമായും റദ്ദാക്കാനോ അധികാരപ്പെടുത്തി.ജമ്മു കശ്മീർ ഭരണഘടനാ അസംബ്ലി പിന്നീട് സംസ്ഥാനത്തിന്റെ ഭരണഘടന സൃഷ്ടിക്കുകയും ആർട്ടിക്കിൾ 370 റദ്ദാക്കാൻ ശുപാർശ ചെയ്യാതെ തന്നെ പിരിച്ചുവിടുകയും ചെയ്തതിനാൽ ഈ ആർട്ടിക്കിൾ, ഇന്ത്യൻ ഭരണഘടനയുടെ സ്ഥിരമായ ഒരു സവിശേഷതയായി കണക്കാക്കപ്പെട്ടു.

ഇതേതുടർന്ന് കൂടുതൽ സുരക്ഷിതരായതിനാൽ 3,841 കശ്മീരി പണ്ഡിറ്റുകൾ കഴിഞ്ഞ രണ്ടു വർഷങ്ങളായി കശ്മീരിലേക്ക് മടങ്ങിയെത്തി. ഇവർ പ്രധാനമന്ത്രിയുടെ പുനരധിവാസ പദ്ധതി പ്രകാരം അവിടെ ജോലി ഏറ്റെടുത്തിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. 1,997 പേർ 2021 ഏപ്രിലിൽ ഇതേ പാക്കേജിന് കീഴിലുള്ള ജോലികൾക്കായി, താഴ്വരയിലേക്ക് എത്തി. ജമ്മു കശ്മീരിനായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാക്കേജിന് കീഴിൽ 30,000 കാശ്മീരി പണ്ഡിറ്റുകൾ 2021 ജനുവരിയിൽ അനുവദിച്ച രണ്ടായിരത്തോളം സർക്കാർ ജോലികൾക്കായി ഇതുവരെ അപേക്ഷ നൽകിയിട്ടുണ്ട്.

Related Articles

Latest Articles