Tuesday, September 29, 2026

അ​ലാ​സ്ക​യി​ല്‍ വീണ്ടും ഭൂചലനം; റിക്ടർ 8.2 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്

വാഷിങ്ടണ്‍: അ​മേ​രി​ക്ക​യി​ലെ അ​ലാ​സ്ക​യി​ല്‍ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 8.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടിട്ടുള്ളത്. അലാസ്കയുടെ തെക്ക് കിഴക്ക് 96 കിലോമീറ്റർ മാറി 46. 7 കിലോമീറ്റർ ആഴത്തിലാണ് ഭൂചലത്തിന്റെ പ്രഭവകേന്ദ്രം.

ഇതോടെ നാഷണൽ സുനാമി വാണിംഗ് സെന്റർ അലാസ്തയിൽ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
ആദ്യത്തെ ശക്തിയേറിയ ഭൂചലനത്തിന് പിന്നാലെ റിക്ടര്‍ സ്‌കെയിലില്‍ 6.2, 5.6 എന്നിങ്ങനെ തീവ്രത രേഖപ്പെടുത്തിയ തുടര്‍ചലനങ്ങളും അനുഭവപ്പെട്ടിരുന്നു. ശ​ക്ത​മാ​യ ച​ല​ന​ത്തി​ല്‍ കെ​ട്ടി​ട​ങ്ങ​ള്‍ കു​ലു​ങ്ങി​യ​തോ​ടെ ജ​ന​ങ്ങ​ള്‍ പ​രി​ഭ്രാ​ന്ത​രാ​യി പു​റ​ത്തി​റ​ങ്ങി. അതേസമയം, ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.പസഫിക് സമുദ്രത്തിന്റെ ഹിൻചിൻബ്രൂക്ക് പ്രവേശന കവാടം മുതൽ യൂണിമാർക്ക് പാസ് വരെയുള്ള പ്രദേശത്തും മുന്നറിയിപ്പുണ്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles