Wednesday, December 31, 2025

അഴിമതിക്കാര്‍ക്ക് മൂക്കുകയറിടാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍; 22 നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ബന്ധിത വിരമിക്കല്‍

ദില്ലി: അഴിമതി ഉള്‍പ്പെടെയുള്ള കേസുകളില്‍ ഉള്‍പ്പെട്ട 22 കേന്ദ്ര നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ബന്ധിത വിരമിക്കല്‍ നല്‍കും . കേന്ദ്ര പരോക്ഷ നികുതി, കസ്റ്റംസ് ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ക്കാണ് നിര്‍ബന്ധിത വിരമിക്കല്‍.

ഇവര്‍ക്കെതിരെ സി.ബി.ഐ അന്വേഷണം നടക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. സൂപ്രണ്ട് റാങ്കിലുള്ള ഉദ്യോഗസ്ഥരോടാണ് ജോലിയില്‍ നിന്ന് വിരമിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നാഗ്പുര്‍, ഭോപാല്‍, ചെന്നൈ, ബെംഗളൂരു, ഡല്‍ഹി, ജെയ്പുര്‍, കൊല്‍ക്കത്ത, മീററ്റ്, മുംബൈ, ചണ്ഡീഗഡ് തുടങ്ങിയ സോണുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ക്കാണ് നിര്‍ബന്ധിത വിരമിക്കല്‍ നടപ്പിലാക്കുന്നത്.

സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി മോദി ഇത്തരം ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് അറിയിച്ചിരുന്നു.

Related Articles

Latest Articles