Saturday, September 26, 2026

ആർ സി ഇ പി; ഇന്ത്യയുടെ ഉയർച്ച മാത്രം ആണ് തന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ബാങ്കോക് : അർ .സി .ഇ .പി ,കരാർ ഉൾപ്പെടെയുള്ള മൂന്ന് സുപ്രധാന കരാറുകളിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി ,നരേന്ദ്ര മോദി ഇന്നലെ ബാങ്കോക്കിലെത്തി .ചരക്കുസേവന ഇടപാടുകളിലും ,നിക്ഷേപങ്ങളിലും ഇന്ത്യയുടെ ആശങ്കകളും,താല്പര്യങ്ങളും പരിഗണിക്കുന്നുണ്ടോ,എന്നതാകും,മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്ത ഉച്ചകോടിയിൽ ശ്രെദ്ധിക്കുക എന്ന് അദ്ദേഹം വ്യക്തമാക്കി .തായ്‌ലാൻഡ് ദിനപത്രമായ ബാങ്കോക്ക് പോസ്റ്റിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.ആർ.സി ഇ പി കരാറുമായി ബന്ധപ്പെട്ടു ഭാരതം ന്യായമായ നിർദേശങ്ങൾ മുന്നോട്ട് വെച്ചിട്ടുണ്ട് .ആത്മാർത്ഥതയോടെ ചർച്ചകളിൽ പങ്കെടുക്കുന്നുമുണ്ട്.പങ്കാളികളായ പതിനാറ് രാജ്യങ്ങൾക്കും പരസ്പരം പ്രയോജനം ചെയ്യുന്നതും അവരുടെയും കൂടി താല്പര്യങ്ങൾ സംരക്ഷിക്കുന്നതും,അംഗീകരിക്കുന്നതുമാകണം കരാറെന്നാണ് ഇന്ത്യയുടെ നിലപാടെന്നും നരേന്ദ്രമോദി അറിയിച്ചു.അസന്തുലിതമായ വ്യാപാരകമ്മിയെ കുറിച്ചുള്ള ഇന്ത്യയുടെ ആശങ്കകൾ പരിഹരിക്കണം ഇന്ത്യയുടെ വിശാലമായ വിപണി ലോകത്തിനു തുറന്നുകൊടുക്കുമ്പോൾ അതിനു അനുസരിച്ചു മറ്റു രാജ്യങ്ങളുടെ വിപണി നമുക്കും തുറന്നു കിട്ടണമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയിലെ 10 രാജ്യങ്ങളും ഇന്ത്യ ചെയിൻ ജപ്പാൻ ദക്ഷിണ കൊറിയ ഓസ്‌ട്രേലിയ ന്യുസീലൻഡ് എന്നിവയും ഉൾപ്പെട്ടതാണ് ആർ സി ഈ പി ലോക ജനനസംഖ്യയുടെ പകുതി അഥവാ 360 കോടിപ്പേർ ഈ രാജ്യങ്ങളിലാണ് താമസിക്കുന്നത് . യാഥാർഥ്യമായാൽ ലോകത്തെ ഏറ്റവും വല്യ സ്വാതന്ത്രവ്യാപാര മേഖലയ്ക്കും ആർ സി ഇ പി .

Related Articles

Latest Articles