ആലപ്പുഴ: അമ്പലപ്പുഴ പാൽപ്പായസം ഇനി മുതൽ ഗോപാല കഷായം എന്ന പേരിലാകും ഭക്തർക്ക് ലഭ്യമാകുക
ആചാരപരമായി ഗോപാലകഷായം എന്നാണ് മുൻപ് അമ്പലപ്പുഴ പാല്പ്പായസം അറിയപ്പെട്ടിരുന്നത്. ഗോപാലകഷായം എന്ന ലേബല് കൂടി ഉള്പ്പെടുത്തിയായിരിക്കും ഇനി ഈ പ്രസാദം നല്കുകയെന്ന് തിരുവിതാംകൂര് ദേവസ്വംബോര്ഡ് പ്രസിഡന്റ് എ പദ്മകുമാര് പറഞ്ഞു. ഈ പേര് മറ്റാരും ഉപയോഗിക്കാനും പാടുള്ളതല്ല .ഇതിനായി പേറ്റന്റ് റൈറ്റും നിഷ്കര്ഷിച്ചിട്ടുണ്ട്. വ്യവസ്ഥ ലംഘിച്ചാൽ കർശന നടപടിയുണ്ടാകും.
അമ്പലപ്പുഴ പാല്പ്പായസം, തിരുവാര്പ്പ് ഉഷപ്പായസം, കൊട്ടാരക്കര ഉണ്ണിയപ്പം, ശബരിമല അപ്പം, അരവണ എന്നിവയ്ക്ക് പേറ്റന്റ് എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

